Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2017 5:17 AM GMT Updated On
date_range 2017-11-29T10:47:58+05:30മോദിയും അമിത് ഷായും സാധാരണക്കാരുടെ ജീവിതം തകർത്തു –രാമലിംഗ റെഡ്ഡി
text_fieldsചവറ: രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തെ തകർക്കുകയാണ് മോദിയും അമിത് ഷായും ചെയ്തതെന്ന് കർണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി. രമേശ് ചെന്നിത്തല നയിക്കുന്ന 'പടെയാരുക്ക' ത്തിന് ചവറയിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി ഭരണത്തെ ജനങ്ങൾ വെറുത്തുതുടങ്ങിയിരിക്കുന്നു. സമ്പദ് വ്യവസ്ഥയെ തകർത്ത പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നത്. സാധാരണക്കാരെ വലച്ചുവെന്നതിൽ കവിഞ്ഞ് ജി.എസ്.ടിയിലൂടെ ഒരു നേട്ടവും ഉണ്ടാക്കാൻ കഴിഞ്ഞില്ല. കേരള മുഖ്യമന്ത്രി പിണറായി വിജയനും മോദിയെപ്പോലെ പെരുമാറാൻ തുടങ്ങിയിരിക്കുെന്നന്നും അദ്ദേഹം പറഞ്ഞു.
Next Story