Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2017 5:17 AM GMT Updated On
date_range 29 Nov 2017 5:17 AM GMTറെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള നീക്കം അംഗീകരിക്കില്ല ^എം.പി
text_fieldsbookmark_border
റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള നീക്കം അംഗീകരിക്കില്ല -എം.പി കൊല്ലം: തിരുവനന്തപുരം റെയിൽവേ ഡിവിഷനെ വിഭജിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് കെ.സി. വേണുഗോപാൽ എം.പി. പാത ഇരട്ടിപ്പിക്കൽ ഉൾെപ്പടെ ഒട്ടേറെ വികസനപദ്ധതികൾ നടക്കുന്ന സാഹചര്യത്തിൽ ഡിവിഷനെ വിഭജിക്കുന്നത് തിരിച്ചടി ഉണ്ടാക്കും. തിരുവനന്തപുരം മുതൽ നാഗർകോവിൽ വരെയുള്ള ഭാഗം മധുര ഡിവിഷനോട് കൂട്ടിച്ചേർക്കാനും പകരം പുനലൂർ-ചെങ്കോട്ട പാത ഉൾപ്പെട്ട പ്രദേശം തിരുവനന്തപുരം ഡിവിഷന് കൈമാറാനുമുള്ള നീക്കത്തിൽനിന്ന് അധികൃതർ പിന്തിരിയണം. ഇതുസംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയലിന് കത്ത് നൽകി. പുതിയ വിഭജനം തിരുവനന്തപുരം ഡിവിഷെൻറ വരുമാനത്തിലും ട്രെയിനുകളുടെ എണ്ണത്തിലും ലഭിക്കുന്ന ബജറ്റ് വിഹിതത്തിലും ഉൾെപ്പടെ കാര്യമായ കുറവുണ്ടാകും. മലയാളികൾ അടക്കം ഡിവിഷന് കീഴിൽ ജോലിചെയ്യുന്ന റെയിൽവേ ജീവനക്കാർക്കും പ്രതികൂലമാണെന്നും എം.പി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story