Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറോഡുകൾ തകർന്ന നിലയിൽ

റോഡുകൾ തകർന്ന നിലയിൽ

text_fields
bookmark_border
കൊട്ടിയം: കോർപറേഷൻ പരിധിയിലെ വടക്കേവിള, ഇരവിപുരം മേഖലകളിലെ ഡിവിഷനുകളിലുള്ള റോഡുകളിൽ ഭൂരിഭാഗവും തകർന്ന നിലയിൽ. പല റോഡുകളും കാൽനടയാത്രപോലും ദുസ്സഹമായ നിലയിൽ മലിനജലം നിറഞ്ഞുകിടക്കുകയാണ്. റോഡുകൾ തകർന്നിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും ഒരുനടപടിയുമുണ്ടാകുന്നില്ല. ഇരവിപുരം സോണലിൽ വരുന്ന കൊല്ലൂർവിള ഡിവിഷനിലെ തോപ്പുവയൽ ഭാഗത്തെ റോഡ് പുനർനിർമിക്കുന്നതിന് നാട്ടുകാർ സമരം നടത്തിവരികയാണ്. വടക്കേവിള സോണലിലെ അയത്തിൽ ഡിവിഷനിൽ ഇർഷാദ് ജങ്ഷൻ -തെക്കേകാവ് മുന്നണിക്കുളം റോഡ് തകർന്ന് വെള്ളക്കെട്ടായി കിടക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story