Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകണിയാപുരം വിദ്യാഭ്യാസ...

കണിയാപുരം വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവം ആരംഭിച്ചു

text_fields
bookmark_border
വെഞ്ഞാറമൂട്: കണിയാപുരം വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവം പിരപ്പൻകോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി. ബിജു നിർവഹിച്ചു. മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. സുജാത അധ്യക്ഷത വഹിച്ചു. എ.ഇ.ഒ കെ. മോഹനകുമാർ, പഞ്ചായത്ത് അംഗങ്ങളായ രാധാകൃഷ്ണൻ, അഖില, കവി വിഭു പിരപ്പൻകോട് എന്നിവർ സംസാരിച്ചു. ഉപജില്ലയിലെ 80-ൽപരം സ്കൂളുകളിൽ നിന്നായി 3000-ത്തിലധികം പ്രതിഭകൾ പങ്കെടുക്കും. കലോത്സവം വ്യാഴാഴ്ച സമാപിക്കും. പെൻഷനേഴ്സ് മാണിക്കൽ യൂനിറ്റ് സമ്മേളനം വെഞ്ഞാറമൂട്: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് മാണിക്കൽ യൂനിറ്റ് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻറ് വിക്രമൻ നായർ ഉദ്ഘാടനം ചെയ്തു. ഗോപിനാഥൻ നായർ അധ്യക്ഷത വഹിച്ചു. എ. വാസു, ജി. പരമേശ്വരൻ നായർ, തെങ്ങുംകോട് ശശി, താഴേക്കര രാമചന്ദ്രൻ നായർ, രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.എസ്. വേണുഗോപൻ (പ്രസി.), സുരേന്ദ്രൻ നായർ (വൈസ് പ്രസി.), തുളസീധരൻ നായർ (സെക്ര.), യു. ബഷീർ (ജോ.സെക്ര.), ബാഹുലേയൻ നായർ (ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story