Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഏയ്​ മീറ്ററില്ലാ...

ഏയ്​ മീറ്ററില്ലാ ഒാ​േട്ടാ, ഇനി പിടിവീഴും

text_fields
bookmark_border
കൊല്ലം: മീറ്റർ ഇടാത്ത ഓട്ടത്തിന് കടിഞ്ഞാണിടാൻ പൊലീസ് നടത്തിയ പരിശോധനയിൽ പിടിയിലായത് 60ഓളം ഓട്ടോ. നഗരത്തിൽ ഓട്ടോകൾക്ക് മീറ്റർ നിർബന്ധമാക്കിയിട്ടും പ്രവർത്തിപ്പിക്കുന്നില്ലെന്ന പരാതി വ്യാപകമായതിനെ തുടർന്നായിരുന്നു പരിശോധന. അമിത നിരക്ക് ഈടാക്കിയതിനെപ്പറ്റി ചില യാത്രക്കാർ പൊലീസിൽ പരാതി നൽകിയിരുന്നു. ചിന്നക്കടയിൽനിന്ന് കടപ്പാക്കട വരെയുള്ള ഓട്ടത്തിന് 60 രൂപ ഈടാക്കിയതായി വരെ പരാതി ഉണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ വിവിധ സ്ഥലങ്ങളിൽ ഒരേ സമയം സിവിൽ വേഷത്തിൽ എത്തിയ പൊലീസുകാർ ഓട്ടോയിൽ കയറി. മീറ്റർ പ്രവർത്തിപ്പിക്കാത്തതിനെ തുടർന്ന് പിടികൂടി ട്രാഫിക് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. അൽപസമയത്തിനുള്ളിൽ ട്രാഫിക് സ്റ്റേഷനിൽ ഓട്ടോകൾ നിറഞ്ഞു. 500 രൂപ വീതം പിഴ ഈടാക്കുമെന്ന് എ.സി.പി ജോർജ് കോശി പറഞ്ഞു. കുറ്റം ആവർത്തിച്ചാൽ ഭാവിയിൽ കർശന നടപടിയുണ്ടാവും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story