Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Nov 2017 5:17 AM GMT Updated On
date_range 28 Nov 2017 5:17 AM GMTകേരഫെഡ് തൊഴിലാളികൾ പണിമുടക്കി
text_fieldsbookmark_border
കരുനാഗപ്പള്ളി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരഫെഡ് തൊഴിലാളികൾ സംയുക്ത ട്രേഡ് യൂനിയനുകൂടെ നേതൃത്വത്തിൽ തിങ്കളാഴ്ച സൂചന പണിമുടക്ക് നടത്തി. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം പി .ആർ. വസന്തൻ യോഗം ഉദ്ഘാടനം ചെയ്തു. കെ. രാജശേഖരൻ, ഗോപകുമാർ, പ്രസന്നൻ, ജയപ്രകാശ്, പി .ജി. വിജയകുമാർ, ജയപ്രകാശ് എന്നിവർ സംസാരിച്ചു. ശമ്പള പരിഷ്കരണം നടപ്പാക്കുക, കാഷ്വൽ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, വാർഷിക ഇൻക്രിമെൻറ് അനുവദിക്കുക, ലീവ് ആനുകൂല്യങ്ങളിലെ വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ശനിയാഴ്ച മാനേജ്മെൻറ് പ്രതിനിധികളുമായി തൊഴിലാളി സംഘടനകൾ നടത്തിയ ചർച്ച അലസിപ്പിരിഞ്ഞതിനെ തുടർന്നാണ് സൂചന പണിമുടക്ക് നടന്നത്. ജനുവരി 30ന് മുമ്പ് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഫെബ്രുവരി ഒന്നു മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും യൂനിയൻ നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story