Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Nov 2017 5:17 AM GMT Updated On
date_range 2017-11-28T10:47:56+05:30'പടയൊരുക്കം' നാട്ടുകാരുടെ വഴിമുടക്കിയത് രണ്ടു മണിക്കൂർ
text_fieldsപത്തനാപുരം: . പൊലീസ് ഗതാഗതം നിയന്ത്രിക്കാഞ്ഞതാണ് കാരണമായത്. ഇതിനെചൊല്ലി നേതാക്കളും പൊലീസുകാരുമായി വാക്കേറ്റവുമുണ്ടായി. ബസുകള്‍ തടഞ്ഞിടുകയും ചെയ്തു. കല്ലുംകടവ് മുതല്‍ സമ്മേളനവേദിയായ സെന്‍ട്രല്‍ ജങ്ഷനില്‍ ജാഥ എത്തിച്ചേരാന്‍ ഒന്നര മണിക്കൂറിലധികം എടുത്തു. ശബരിമലക്ക് പോയ അയ്യപ്പഭക്തരും ഇതുമൂലം വഴിയില്‍ കുടുങ്ങി. വാഹനങ്ങള്‍ ജാഥക്കിടയിലേക്ക് കടത്തിവിട്ടത് കൂടുതല്‍ ഗതാഗത പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കി. റോഡ് ടാറിങ്ങിെൻറ പേരില്‍ ഒരു ദിവസം മുഴുവന്‍ വാഹനം വഴിതിരിച്ചുവിട്ട പൊലീസ് ഗതാഗത സംവിധാനം ഒരുക്കിയിരുെന്നങ്കില്‍ ആയിരക്കണക്കിന് യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാമായിരുന്നു. ഇടത്തറ മുതല്‍ പത്തനാപുരം കടയ്ക്കാമണ്‍ വരെ യാത്രാ ബസ് അടക്കമുള്ള വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു ഇന്നലെ കണ്ടത്.
Next Story