Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Nov 2017 5:17 AM GMT Updated On
date_range 2017-11-28T10:47:56+05:30ജലസ്രോതസ്സുകൾ മലിനമാക്കുന്നതിനെതിരെ കടുത്ത നടപടി^ മുഖ്യമന്ത്രി
text_fieldsജലസ്രോതസ്സുകൾ മലിനമാക്കുന്നതിനെതിരെ കടുത്ത നടപടി- മുഖ്യമന്ത്രി തിരുവനന്തപുരം: ജലസ്രോതസ്സുകൾ മലിനമാക്കുന്നതിനെതിരെ കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്ന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ഭൂവിനിയോഗ ബോർഡും ഹരിതകേരള മിഷനും സംയുക്തമായി സംഘടിപ്പിച്ച 'നീർത്തടാസൂത്രണം സുസ്ഥിര വികസനത്തിന്' സംസ്ഥാന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. നീർത്തടമില്ലാത്ത പ്രദേശം നമ്മുടെ സംസ്ഥാനത്തില്ല. എന്നാൽ, ഫലഭൂയിഷ്ഠമായ നമ്മുടെ മണ്ണിെൻറ ജൈവസ്വഭാവം നഷ്ടപ്പെട്ടിരിക്കുന്നു. അത് തിരിച്ചുപിടിക്കണം. പാടങ്ങൾ, കുന്നുകൾ, പുഴകൾ, ചതുപ്പുകൾ തുടങ്ങിയ വിവിധ പരിസ്ഥിതിവ്യൂഹങ്ങളുടെ കൂട്ടായ്മായാണ് ഓരോ നീർത്തടവും. പ്രകൃതി വിഭവങ്ങളുടെ പരിപാലനം, ദുരന്തനിവാരണം, പരിസ്ഥിതി പ്രശ്നങ്ങളുടെ അവലോകനം എന്നിവയിൽ സാങ്കേതികവിദ്യകളുടെ ഉപയോഗത്തെക്കുറിച്ചും ചർച്ച ചെയ്യണം. കനകക്കുന്നിൽ നടന്ന പരിപാടിയിൽ കെ. മുരളീധരൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. ലൈസൻസ് ഇല്ലാത്ത കരിങ്കൽ ക്വാറികളും കൂണുപോലെ മുളച്ചുപൊന്തുന്ന ഫ്ലാറ്റുകളും പ്രകൃതിയെ നശിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, ഹരിതകേരള മിഷൻ ചെയർപേഴ്സൻ ഡോ.ടി.എൻ. സീമ, ഭൂവിനിയോഗ കമീഷണർ എ. നിസാമുദ്ദീൻ, ആസൂത്രണ സാമ്പത്തികകാര്യ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, കൊല്ലം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജഗദമ്മ തുടങ്ങിയവർ സംസാരിച്ചു. മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് മുഖ്യപ്രഭാഷണം നടത്തി. സെമിനാറിലെ പ്രബന്ധങ്ങളുടെ സമാഹാരം മുഖ്യമന്ത്രി പ്രകാശനം ചെയ്തു. പിണറായി ഗ്രാമപഞ്ചായത്ത് തയാറാക്കിയ നീർത്തട ഭൂപടങ്ങളുടെ സീഡി ഹരിതകേരളം മിഷൻ എക്സിക്യൂട്ടിവ് വൈസ് ചെയർമാൻ ഡോ.ടി.എൻ. സീമ മുഖ്യമന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി.
Next Story