Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅനന്തപുരി...

അനന്തപുരി എക്സ്​പ്രസി​െൻറ പേര് ദേശിംഗനാട് എക്സ്​പ്രസ്​ എന്നാക്കണമെന്ന്​ ആവശ്യം

text_fields
bookmark_border
കൊല്ലം: ചെന്നൈ എഗ്മോർ-കൊല്ലം അനന്തപുരി എക്സ്പ്രസിൻറെ പേര് ദേശിംഗനാട് എക്സ്പ്രസ് എന്നാക്കി മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യം ഉന്നയിച്ച് തിരുവനന്തപുരം എറണാകുളം റൂട്ടിലെ െട്രയിൻ യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് ഭാരവാഹികൾ എൻ.കെ. േപ്രമചന്ദ്രൻ എംപിക്ക് നിവേദനം നൽകി. നേരത്തേ ചെന്നൈ എഗ്മോർ എക്സ്പ്രസ് തിരുവനന്തപുരം വരെ ആയിരുന്നു. അതുകൊണ്ടാണ് അനന്തപുരി എക്സ്പ്രസ് എന്ന പേര് നൽകിയത്. നവംബർ ഒന്നുമുതൽ ഈ െട്രയിൻ കൊല്ലം വരെ നീട്ടി. അതുകൊണ്ടാണ് ദേശിംഗനാട് എക്സ്പ്രസ് എന്ന് പേരുമാറ്റണമെന്ന് സംഘടന ആവശ്യപ്പെടുന്നത്. കൊല്ലത്ത് യാത്ര അവസാനിപ്പിക്കുന്ന ആദ്യത്തെ ദീർഘദൂര എക്സ്പ്രസ് െട്രയിൻ കൂടിയാണിത്. മൂവായിരത്തിലധികം െട്രയിൻ യാത്രക്കാർ ഉൾപ്പെടുന്ന വാട്സ്ആപ്പ് കൂട്ടായ്മ കൂടിയാണ് ഫ്രണ്ട്സ് ഓൺ റെയിൽ. െട്രയിനി​െൻറ പേര് മാറ്റണമെന്ന ആവശ്യം പാർലമ​െൻറിൽ അവതരിപ്പിക്കാമെന്ന് എം.പി ഉറപ്പ് നൽകിയതായി പ്രസിഡൻറ് എം. ഗീതയും സെക്രട്ടറി ജെ. ലിയോൺസും പറഞ്ഞു. കൊല്ലത്തിനും എറണാകുളത്തിനും മധ്യേ ചില െട്രയിനുകൾ സ്ഥിരമായി വൈകിയോടുന്നതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സംഘടന തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ജനറൽ മാനേജർക്കും പ്രധാനമന്ത്രിയുടെ ഓഫിസിനും നിവേദനം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story