Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചർച്ച മാറ്റി

ചർച്ച മാറ്റി

text_fields
bookmark_border
തിരുവനന്തപുരം: കേരളത്തിലെ ബീഡി വ്യവസായ മേഖല നേരിടുന്ന പ്രശ്നങ്ങൾ, ഇ.എസ്.െഎ പരിധിയിൽനിന്ന് ഇളവ് നൽകൽ എന്നിവയുമായി ബന്ധപ്പെട്ട് ബീഡി വ്യവസായ മേഖലയിലെ തൊഴിലാളി-തൊഴിലുടമ പ്രതിനിധികളുമായി മന്ത്രി ടി.പി. രാമകൃഷ്ണൻ ബുധനാഴ്ച രാവിലെ 11ന് സെക്രേട്ടറിയറ്റ് സൗത്ത് കോൺഫറൻസ് ഹാളിൽ നടത്താനിരുന്ന ചർച്ച മറ്റൊരുദിവസത്തേക്ക് മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നിർഭയ വളൻറിയർ പരിശീലനം ആരംഭിച്ചു തിരുവനന്തപുരം: സിറ്റി പൊലീസിന് കീഴിൽ വരുന്ന സിറ്റി കോർപറേഷനിലെയും വാർഡുകളിലെയും സമീപ പഞ്ചായത്തുകളിലെയും നിർഭയ വളൻറിയർമാർക്കുള്ള പരിശീലനം ആരംഭിച്ചു. സിറ്റി പൊലീസ് ആസ്ഥാനത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിശീലനം കമീഷണർ പി. പ്രകാശ് ഉദ്ഘാടനം ചെയ്തു. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർഭയ വളൻറിയർമാർക്ക് മുഖ്യപങ്ക് വഹിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. നിർഭയ പരിശീലനം ജില്ലതലത്തിൽ നൽകുന്ന ആദ്യ പൊലീസ് ജില്ലയാണ് തിരുവനന്തപുരം സിറ്റി. അതിക്രമങ്ങൾ സംബന്ധിച്ച് വിവരം നൽകുക, അതിക്രമങ്ങൾ തടയുന്നതിന് വിവിധ ഏജൻസികളുമായി പ്രവർത്തിക്കുക, ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുക, ഗൃഹസന്ദർശനം ഉൾപ്പെടെ വിവിധ പ്രവർത്തനങ്ങളിലൂടെ സ്ത്രീകൾക്ക് ആത്മവിശ്വാസം നൽകുക, കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുക എന്നിവയാണ് നിർഭയ വളൻറിയർമാരിലൂടെ ലക്ഷ്യമിടുന്നത്. നിർഭയ പ്രവർത്തനങ്ങൾ സംബന്ധിച്ചും സ്ത്രീസുരക്ഷ സംബന്ധിച്ചും പൊലീസ് ഇൻഫർമേഷൻ സ​െൻറർ ഡെപ്യൂട്ടി ഡയറക്ടർ പി.എസ്. രാജശേഖരൻ വിശദീകരിച്ചു. ജില്ല ൈക്രംബ്രാഞ്ച് അസിസ്റ്റൻറ് കമീഷണർ എം.എസ്. സന്തോഷ് അധ്യക്ഷത വഹിച്ചു. ജില്ല ൈക്രംബ്രാഞ്ചിലെ എസ്.ഐ അൽത്താഫ് അലി സ്വാഗതവും വനിത സിവിൽ പൊലീസ് ഓഫിസർ സുമി നന്ദിയും പറഞ്ഞു. കൊച്ചി സിറ്റിയിലെ നിർഭയ വളൻറിയർ ലൂഫി ഡാനിയൽ അനുഭവങ്ങൾ പങ്കുെവച്ചു. തിരുവനന്തപുരം സിറ്റിയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 50-ഓളം വളൻറിയർമാരാണ് അഞ്ചുദിവസത്തെ ശിൽപശാലയിൽ പങ്കെടുക്കുന്നത്. പരിശീലനം ഡിസംബർ ഒന്നിന് സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story