Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2017 5:02 AM GMT Updated On
date_range 2017-11-27T10:32:49+05:30കടലോര പാർക്കുകൾ കാടുകയറുന്നു
text_fieldsപരവൂർ: ലക്ഷങ്ങൾ ചെലവഴിച്ച് പരവൂർ നഗരസഭ തെക്കുംഭാഗത്തും പൊഴിക്കരയിലും നിർമിച്ച കടലോര പാർക്കുകൾ സംരക്ഷണമില്ലാതെ നശിക്കുന്നു. തീരദേശറോഡിൽ ഗതാഗതസൗകര്യമായതോടെ സന്ദർശകരുടെ വരവ് വർധിച്ചത് കണക്കിലെടുത്താണ് കടലോര പാർക്കുകൾ നിർമിച്ചത്. സന്ദർശകർക്ക് കടൽക്കാഴ്ചകൾ ആസ്വദിക്കാൻ സിമൻറ് ബെഞ്ചുകൾ നിർമിച്ച് ടൈൽ പാകിയിരുന്നു. എന്നാൽ, പൊഴിക്കരയിൽ ഉയരത്തിൽ കാടും പടർപ്പും വളർന്ന് പാർക്ക് നാശോന്മുഖമായിരിക്കുകയാണ്. ഇതോടെ പാർക്കിന് സമീപത്തേക്ക് ചെല്ലാൻ കഴിയാത്ത സ്ഥിതിയാണ്. പാർക്കിലും സിമൻറ് ബെഞ്ചുകളുടെ ചുറ്റിലും ഇവ പടർന്നുപിടിച്ചിട്ടുണ്ട്. ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. തെക്കുംഭാഗം മുതൽ മുക്കംവരെ കടലോരം വഴി നടപ്പാത നിർമാണം, പൊഴിക്കര ക്ഷേത്രത്തിനു പിന്നിൽ സ്പിൽവേക്ക് സമാന്തരമായി തൂക്കുപാലം എന്നിവയും നഗരസഭയുടെ പ്രധാന പദ്ധതികളാണ്. ഇവയുടെ നിർമാണം ഉടൻ നടത്തുമെന്ന് അധികൃതർ പറയുന്നതല്ലാതെ നടപടിയുണ്ടാകുന്നില്ല. ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായി സ്പിൽവേക്ക് പകരമായി തീരദേശ പരിപാലന പദ്ധതിയിൽപെടുത്തി പുതിയ പാലം നിർമിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉറപ്പ് നൽകിയിട്ടുണ്ട്. ഇതും പ്രാവർത്തികമാകാത്ത സ്ഥിതിയാണ്.
Next Story