Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎസ്.ഡി.പി.ഐ നേതാവി​െൻറ ...

എസ്.ഡി.പി.ഐ നേതാവി​െൻറ വീട്ടില്‍നിന്ന്​ ആയുധശേഖരം പിടികൂടി

text_fields
bookmark_border
കാട്ടാക്കട: എസ്.ഡി.പി.ഐ പ്രാദേശിക നേതാവി​െൻറ വീട്ടില്‍നിന്ന് ആയുധശേഖരം പിടികൂടി. എസ്.ഡി.പി.ഐ പ്രാദേശിക നേതാവ് വിളപ്പില്‍ശാല പടവന്‍കോട് സ്വദേശി ഷംനാദി​െൻറ വീട്ടി​െൻറ സമീപം ഒളിപ്പിച്ച നിലയിലായിരുന്നു ആയുധങ്ങൾ. മൂന്ന് വടിവാളുകള്‍, പത്ത് ഇരുമ്പ് ദണ്ഡുകളും പൈപ്പുകളും കത്തികളും അടങ്ങിയ ആയുധശേഖരമാണ് പൊലീസ് റെയ്ഡില്‍ പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് വിളപ്പില്‍ശാല പൊലീസ് ആണ് റെയ്ഡ് നടത്തിയത്. കാട്ടാക്കടയില്‍ സി.പി.എം പ്രവര്‍ത്തകന്‍ ശശികുമാറിനെ ആക്രമിച്ച കേസിലും ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ഐ. സാജുവി​െൻറ വീട് ആക്രമിച്ച കേസിലും ഉഴമലക്കല്‍ പഞ്ചായത്ത് പ്രസിഡൻറ് റഹീമി​െൻറ വീട് ആക്രമിച്ച കേസിലും ഇയാള്‍ നേരിട്ട് പങ്കെടുത്തതായി െപാലീസിന് വിവരം ലഭിച്ചിട്ടുള്ളതായി അറിയുന്നു. പൊലീസ് വിവരം ശേഖരിച്ചുവരികയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story