Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2017 5:01 AM GMT Updated On
date_range 27 Nov 2017 5:01 AM GMTക്രിസ്തുരാജത്വ തിരുനാള്‍ സമാപിച്ചു
text_fieldsbookmark_border
വെട്ടുകാട്: പ്രശസ്ത തീർഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദൈവാലയത്തിലെ . സമാപനദിവസമായ ഞായറാഴ്ച പതിനായിരത്തോളം പേര് പങ്കെടുത്ത സ്നേഹവിരുന്നും 800ഓളം കുഞ്ഞുങ്ങള്‍ക്ക് ആദ്യ ചോറൂട്ടും നടന്നു. നെയ്യറ്റിന്‍കര രൂപത മെത്രാന് ഡോ. വിന്‍സെൻറ് സാമുവലിെൻറ നേതൃത്വത്തിലായിരുന്നു ചോറൂട്ട് ചടങ്ങ്. സമാപനത്തോടുബന്ധിച്ച് രാവിലെ ക്രിസ്തുരാജ സന്നിധിയില്‍ തമിഴ് ദിവ്യബലിയും തുടര്‍ന്ന് സീറോ മലബാര്‍ ക്രമത്തിലുള്ള കുര്‍ബാനയും നടന്നു. വൈകീട്ട് 5.30ന് നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് തിരുവനന്തപുരം അതിരൂപത സഹായമെത്രാന്‍ ഡോ. ക്രിസ്തുദാസ് മുഖ്യകാര്‍മികനായി. തുടര്‍ന്ന് കുര്‍ബാന പ്രദക്ഷിണവും നടന്നു. സമാപനദിനത്തിലും വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story