Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2017 5:17 AM GMT Updated On
date_range 26 Nov 2017 5:17 AM GMTഉപജില്ല സ്കൂൾ കലോത്സവം 27ന് ആരംഭിക്കും
text_fieldsbookmark_border
കൊല്ലം: ഉപജില്ല സ്കൂൾ കലോത്സവം സെൻറ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. 27ന് രാവിലെ 10ന് എം. മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മേയർ വി. രാജേന്ദ്രബാബു അധ്യക്ഷത വഹിക്കും. ബാലനടൻ മാസ്റ്റർ സ്വരാജ് കലാദീപം തെളിക്കും. 30ന് നടക്കുന്ന സമാപന സമ്മേളനം ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യും. കൊല്ലം എ.ഇ.ഒ മുഹമ്മദ് സിദ്ദീഖ് സമ്മാനദാനം നിർവഹിക്കും. 99 സ്കൂളുകളിൽനിന്നായി 3100 കുട്ടികൾ പങ്കെടുക്കും. ഏഴ് വേദികളിലായാണ് മത്സരം നടക്കുന്നത്. മേളയുടെ നടത്തിപ്പിന് വിവിധ കമ്മിറ്റികൾ നേതൃത്വം നൽകുമെന്ന് എ.ഇ.ഒ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പബ്ലിസിറ്റി കൺവീനർ എ. ഫ്രാൻസിസ്, സ്വീകരണ കമ്മിറ്റി കൺവീനർ പി. ജോൺസൺ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ആൻഡേഴ്സൺ, എ. ഷാനവാസ് തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story