Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2017 5:17 AM GMT Updated On
date_range 2017-11-26T10:47:59+05:30അമ്മത്തൊട്ടിലില്‍ നാല് അതിഥികള്‍ കൂടി
text_fieldsതിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരത്തെ അമ്മത്തൊട്ടിലില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നാല് കുഞ്ഞുങ്ങളെ ലഭിച്ചു. രണ്ട് ആൺ കുഞ്ഞുങ്ങളും രണ്ട് പെൺകുഞ്ഞുങ്ങളെയുമാണ് ലഭിച്ചത്. കുട്ടികള്‍ക്ക് സനുഷ്, മാനവ്, മിയ, ആരുഷി എന്ന് പേരിട്ടു. കുഞ്ഞുങ്ങൾ തൃപ്തമായ ആരോഗ്യാവസ്ഥയിലാണെന്ന് അധികൃതർ അറിയിച്ചു. ഇതോടെ ഈ വര്‍ഷം ഇതുവരെ അമ്മത്തൊട്ടിലിലൂടെ ആകെ 17 കുട്ടികളെയാണ് ശിശുക്ഷേമ സമിതിക്ക് ലഭിച്ചത്. ഉപേക്ഷിക്കപ്പെടുന്ന കുട്ടികളെ സ്വീകരിക്കുന്നതിന് സംസ്ഥാന ശിശുക്ഷേമ സമിതി സംസ്ഥാനത്താകെ 16 അമ്മത്തൊട്ടിലുകളാണ് സജ്ജമാക്കിയിരിക്കുന്നത്. അമ്മത്തൊട്ടിലിലൂടെ ലഭിക്കുന്ന കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ അനുമതിയോടെ അതത് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന അംഗീകൃത ദത്തെടുക്കല്‍ കേന്ദ്രങ്ങള്‍ക്ക് നൽകും. നിലവിലെ നിയമങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി ദത്ത് നല്‍കിയാണ് അവരെ പുനരധിവസിപ്പിക്കുന്നതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി എസ്.പി. ദീപക് പറഞ്ഞു. കുട്ടികളുടെ ക്ഷേമത്തിന് സംസ്ഥാന ശിശുക്ഷേമ സമിതി 'തണല്‍'- കുട്ടികളുടെ അഭയകേന്ദ്രം എന്ന പദ്ധതിക്ക് രൂപംനല്കിയിട്ടുണ്ട്. ഇതിന് 1517 എന്ന ടോള്‍ ഫ്രീ നമ്പറും സജ്ജമാക്കിയിട്ടുണ്ട്.
Next Story