Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചാപ്റ്റർ...

ചാപ്റ്റർ സ്​പോർട്​സ്​​ മീറ്റ് സമാപിച്ചു

text_fields
bookmark_border
കൊല്ലം: രണ്ടു ദിവസമായി ലാൽബഹദൂർ സ്റ്റേഡിയത്തിൽ നടന്നുവന്ന ചാപ്റ്റർ സോക്കേഴ്സ് ലീഗ് ഫുട്ബാൾ മത്സരങ്ങളും വോളിബാൾ ടൂർണമ​െൻറും സ്പോർട്സ് മീറ്റും സമാപിച്ചു. സോക്കർ ലീഗിൽ ഗോകുൽരാജ് ക്യാപ്റ്റനായ ഡോൺബോസ്കോ എഫ്.സി ഒന്നാംസ്ഥാനവും. യു.എസ്. അരുൺ ക്യാപ്റ്റനായ എൽ.എം.എൻ ട്രക്സ് എഫ്.സി രണ്ടാംസ്ഥാനവും നേടി. വോളിബാൾ ടൂർണമ​െൻറിൽ എസ്. രാഹുൽ ക്യാപ്റ്റനായ മിറക്കിൾ സ്െട്രയിഞ്ചേഴ്സ് ഒന്നാംസ്ഥാനവും ഗോകുൽ രാജീവ് ക്യാപ്റ്റനായ ബാക് െബഞ്ചേഴ്സ് രണ്ടാംസ്ഥാനവും നേടി. റിട്ട. ഡിവൈ.എസ്.പി രഘുനാഥൻനായർ േട്രാഫികൾ വിതരണം ചെയ്തു. ചാപ്റ്റർ ഡയറക്ടർ ടി. മോഹനൻ അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൺവീനർ സന്തോഷ്കുമാർ, സതീഷ്കുമാർ, പ്രിൻസിപ്പൽ വിഷ്ണുശ്രീകുമാർ, അഡ്മിനിസ്േട്രറ്റർ അനന്തകൃഷ്ണൻ, ശ്രീകുമാർ, ഡോ. ശ്രീഭുവനം എന്നിവർ സംസാരിച്ചു. പ്രതിരോധ കുത്തിവെപ്പും ദന്തപരിശോധന ക്യാമ്പും മയ്യനാട്: ഇന്ത്യൻ ദന്തൽ അസോസിയേഷ​െൻറയും വുമൺസ് ദന്തൽ കൗൺസിലി​െൻറയും ജില്ല മെഡിക്കൽ ഓഫിസി​െൻറയും ആഭിമുഖ്യത്തിൽ മയ്യനാട് എസ്.എസ് സമിതി അഭയകേന്ദ്രത്തിൽ അന്തേവാസികൾക്കായി മഞ്ഞപ്പിത്ത പ്രതിരോധ കുത്തിവെപ്പും ദന്തപരിശോധന ക്യാമ്പും നടത്തി. കലക്ടർ ഡോ. കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. എസ്.എസ് സമിതി മാനേജിങ് ട്രസ്റ്റി ഫ്രാൻസിസ് സേവ്യർ, ഡെപ്യൂട്ടി ഡി.എം.ഒ സന്ധ്യ, ഡോ. മണികണ്ഠൻ, ഡോ. വി.വി. ഷേർളി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story