Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രവാചക ജന്മദിന സന്ദേശ...

പ്രവാചക ജന്മദിന സന്ദേശ റാലി

text_fields
bookmark_border
ചവറ: നബിദിനാഘോഷം തേവലക്കര ചാലിയത്ത് മുസ്ലിം ജമാഅത്ത്, ഇസ്സത്തുൽ ഇസ്ലാം മദ്റസയുടെ ആഭിമുഖ്യത്തിൽ നടത്തി. മദ്റസ വിദ്യാർഥികളുടെ നേതൃത്വത്തിൽ നബിദിന സന്ദേശ റാലി മധുരവിതരണം എന്നിവയോടെ ആഘോഷിച്ചു. ദക്ഷിണകേരള ജംഇയ്യതുൽ ഉലമ സെക്രട്ടറി തേവലക്കര കെ.എ. അലിയാരുകുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് ഇമാം എ.ആർ. ഷാഹുൽഹമീദ് അൽ ഖാസിമി, എം. അബ്ദുൽ ഹക്കീം വഹബി എന്നിവർ നേതൃത്വം നൽകി. ജമാഅത്തിൽനിന്ന് പുറപ്പെട്ട റാലി തേവലക്കരയുടെ വിവിധ ഭാഗങ്ങൾ ചുറ്റി മദ്റസയിൽ എത്തിച്ചേർന്നു. പടയൊരുക്കത്തെ വരവേറ്റ് യൂത്ത് ലീഗ് റാലി ചവറ: രമേശ്‌ ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന് 28ന് ചവറയിൽ നൽകുന്ന സ്വീകരണത്തി​െൻറ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് ചവറ നിയോജകമണ്ഡലം കമ്മിറ്റി മണ്ഡലത്തിലുടനീളം സൈക്കിൾ റാലി നടത്തി. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സുൽഫിക്കർ സലാം ജാഥാ ക്യാപ്റ്റൻ നിസാർ വേലിശ്ശേരിക്ക് പതാക കൈമാറി. കുറ്റിവട്ടത്തുനിന്ന് ആരംഭിച്ച റാലി തേവലക്കര, ചവറ കൊട്ടുകാട് വഴി ഇടപ്പള്ളി കോട്ടയിൽ അവസാനിച്ചു. ഹിഷാം സംസം, എം.എ. കബീർ, വയലുവീട്ടിൽ റഷീദ്, എം.എ. അൻവർ, കിണറുവിള സലാഹുദീൻ, ഷംസുകുട്ടി ആശാൻ, ഷിഹാബുദ്ദീൻ വടക്കേറ്റത്‌ അബ്ദുൽ അസീസ്‌, യൂസുഫ് കുഞ്ഞ്, ഹമീദ് കുഞ്ഞ്, അഷ്റഫ് പാരാമൗണ്ട്, ഷമീർ പോരുക്കര എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story