Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപി.എസ്.സി ഇൻറര്‍വ്യൂ

പി.എസ്.സി ഇൻറര്‍വ്യൂ

text_fields
bookmark_border
തിരുവനന്തപുരം: കോട്ടയം ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ (കാറ്റഗറി നമ്പര്‍ 91/15) നേഴ്‌സ് ഗ്രേഡ് -2 (ഹോമിയോ) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാർഥികള്‍ക്ക് നവംബര്‍ 29 മുതല്‍ ഡിസംബര്‍ ഒന്നുവരെയുള്ള തീയതികളില്‍ കേരള പബ്ലിക് സർവിസ് കമീഷ​െൻറ കോട്ടയം ജില്ല ഓഫിസില്‍ ഇൻറര്‍വ്യൂ നടത്തും. അര്‍ഹരായ എല്ലാ ഉദ്യോഗാർഥികള്‍ക്കും ഇൻറര്‍വ്യൂ മെമ്മോ അയച്ചിട്ടുണ്ട്. ഇൻറര്‍വ്യൂ സംബന്ധമായ വിവരങ്ങള്‍ www.keralapsc.gov.in ല്‍ ലഭിക്കും. വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്കില്‍ എഫ്.ആര്‍.പി കോഴ്‌സ് തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളജില്‍ നടത്തുന്ന ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള ഫൈബര്‍ ഇന്‍ഫോഴ്‌സിഡ് പ്ലാസ്റ്റിക് (എഫ്.ആര്‍.പി) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി നവംബര്‍ 30. അപേക്ഷകര്‍ എസ്.എസ്.എല്‍.സിയും ഐ.റ്റി.ഐയില്‍ (മെക്കാനിസ്റ്റ്, ഫിറ്റര്‍, പാറ്റേണ്‍ മേക്കര്‍, കാര്‍പ​െൻറര്‍ അല്ലെങ്കില്‍ മോള്‍ഡര്‍) ട്രേഡുകളില്‍ ഏതെങ്കിലുമൊന്ന് പാസായിരിക്കണം. അപേക്ഷേേഫാറം പത്തു രൂപ നിരക്കില്‍ സെന്‍ട്രല്‍ പോളിടെക്‌നിക് കോളജി​െൻറ ഓഫിസില്‍ ലഭിക്കും. ന്യൂനപക്ഷ കമീഷനില്‍ വാക്-ഇന്‍ ഇൻറര്‍വ്യൂ തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ കമീഷനില്‍ ഒഴിവുള്ള അസിസ്റ്റൻറ്, ജൂനിയര്‍ അസിസ്റ്റൻറ്/എല്‍.ഡി.സി, പേഴ്‌സണല്‍ അസിസ്റ്റൻറ് തസ്തികളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താൽക്കാലിക നിയമനത്തിന് വാക്-ഇന്‍ ഇൻറര്‍വ്യൂ നടത്തും. ഡിസംബര്‍ നാലിന് രാവിലെ പത്തിന് തിരുവനന്തപുരം ശാസ്തമംഗലത്തെ ഓഫിസിലാണ് ഇൻറര്‍വ്യൂ. അസിസ്റ്റൻറ്, ജൂനിയര്‍ അസിസ്റ്റൻറ്/എല്‍.ഡി.സി തസ്തികകള്‍ക്ക് ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. മലയാളം ടൈപ്പ്‌റൈറ്റിങ് അഭികാമ്യം. ബിരുദവും ഇംഗ്ലീഷ് മലയാളം ടൈപ്പ്‌റൈറ്റിങ്, ഷോര്‍ട്ട് ഹാൻഡ് എന്നിവയാണ് പേഴ്‌സണല്‍ അസിസ്റ്റൻറി​െൻറ യോഗ്യത. ഉദ്യോഗാർഥികള്‍ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി കമീഷന്‍ ഓഫിസില്‍ എത്തണം. ഫോണ്‍: 0471 2315122
Show Full Article
TAGS:LOCAL NEWS 
Next Story