Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയാത്രക്കാരുടെ...

യാത്രക്കാരുടെ തിരക്ക്​: പകൽ സമയ സ്ലീപ്പർ ടിക്കറ്റിന്​ നിയന്ത്രണം

text_fields
bookmark_border
തിരുവനന്തപുരം: മണ്ഡലകാലത്തോടനുബന്ധിച്ച് തീർഥാടകരുടെ തിരക്കുള്ളതിനാൽ പകൽ സമയ സ്ലീപ്പർ ടിക്കറ്റിനു റെയിൽവേ ഇൗ മാസം 27 മുതൽ ഡിസംബർ 15 വരെ നിയന്ത്രണം ഏർപ്പെടുത്തി. തിരുവനന്തപുരം-ഹൈദരാബാദ് ശബരി, തിരുവനന്തപുരം- ന്യൂഡൽഹി കേരള, തിരുവനന്തപുരം-ചെന്നൈ മെയിൽ, തിരുവനന്തപുരം-ചെന്നൈ സൂപ്പർഫാസ്റ്റ്, കന്യാകുമാരി- ബംഗളൂരു ഐലൻഡ് എന്നിവയിൽ തിരുവനന്തപുരത്തുനിന്ന് എറണാകുളം വരെയുള്ള യാത്രക്കേ കൗണ്ടറുകളിൽനിന്ന് പകൽ സമയ സ്ലീപ്പർ ടിക്കറ്റ് ലഭിക്കൂ. ബംഗളൂരു -കന്യാകുമാരി ഐലൻഡ്, ഹൈദരബാദ് -തിരുവനന്തപുരം ശബരി, ന്യൂഡൽഹി - തിരുവനന്തപുരം കേരള എന്നിവയിൽ തിരുവനന്തപുരം ഭാഗത്തേക്കും നിയന്ത്രണമുണ്ട്. എറണാകുളം മുതൽക്കായിരിക്കും ഇൗ ട്രെയിനുകളിൽ കൗണ്ടറുകളിൽനിന്ന് പകൽ സമയ സ്ലീപ്പർ ടിക്കറ്റ് നൽകുക. സീറ്റി​െൻറ പേരിൽ യാത്രക്കാർ തമ്മിൽ തർക്കമുണ്ടാകുന്ന സാഹചര്യത്തിലാണ് റെയിൽവേയുടെ പുതിയ ക്രമീകരണം. ശനിയാഴ്ച ഡൽഹിയിലേക്കു പോയ കേരള എക്സ്പ്രസിൽ സ്ലീപ്പർ കോച്ചുകളിൽ തർക്കം ഏറെ പ്രശ്നങ്ങൾക്കിടയാക്കിയിരുന്നു. ടി.ടി.ഇമാർ യാത്രക്കാരുടെ സഹായത്തിന് എത്തുന്നില്ലെന്നും പരാതിയുണ്ട്. കൗണ്ടറിൽനിന്നു നൽകുന്ന പകൽ സമയ സ്ലീപ്പർ ടിക്കറ്റിനു നിയന്ത്രണം ഉണ്ടെങ്കിലും മുൻകൂട്ടി റിസർവ് ചെയ്ത് ഈ ട്രെയിനുകളിൽ പകൽ സമയം യാത്ര െചയ്യാൻ കഴിയും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story