Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2017 5:17 AM GMT Updated On
date_range 2017-11-26T10:47:59+05:30സുനിതക്ക് അവാർഡ് ചടങ്ങിൽ പെങ്കടുക്കാനുള്ള സാമ്പത്തിക ചെലവ് സാമൂഹിക നീതി വകുപ്പ് വഹിക്കും
text_fieldsതിരുവനന്തപുരം: മൗത്ത് പെയിൻറിങ് ദേശീയ അവാർഡ് കരസ്ഥമാക്കിയ സുനിതക്ക് അഭിനന്ദനവും ആശ്വാസവുമായി മന്ത്രി കെ.കെ. ശൈലജ. ശാരീരികമായ പരിമിതികളെ വരയുടെ സാധ്യതകളാൽ മറികടന്ന സുനിതക്ക് ടെലിഫോൺ സന്ദേശം വഴി മന്ത്രി അഭിനന്ദനം അറിയിക്കുകയായിരുന്നു. ഒപ്പം ഡിസംബർ മൂന്നിന് ഡൽഹിയിൽ രാഷ്ട്രപതിയിൽനിന്ന് അവാർഡ് ഏറ്റുവാങ്ങുന്ന ചടങ്ങിൽ പെങ്കടുക്കാനുള്ള സാമ്പത്തിക ചെലവ് സാമൂഹിക നീതി വകുപ്പ് വഹിക്കുമെന്നും മന്ത്രി അറിയിച്ചു. കണ്ണൂർ കുഞ്ഞിമംഗലം സ്വദേശിനിയായ സുനിത സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള മൗത്ത് ആൻഡ് പെയിൻറിങ് അസോ. അംഗമാണ്. സിംഗപ്പൂർ, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ സോളോ എക്സിബിഷനുകളിലും സുനിത പെങ്കടുത്തിട്ടുണ്ട്. ഇത്തരം പ്രതിഭാശേഷിയുള്ള കലാകാരികൾ കേരളത്തിന് എക്കാലവും അഭിമാനമാണെന്നും അവരുടെ കഴിവുകളെ ലോകശ്രദ്ധയിൽപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
Next Story