Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീട്ടിൽ അതിക്രമിച്ച്...

വീട്ടിൽ അതിക്രമിച്ച് കടന്ന് ആക്രമണം നടത്തിയതായി പരാതി

text_fields
bookmark_border
മലയിൻകീഴ്: . വിളവൂർക്കൽ മലയം കുറിച്ചിൽ വിള വീട്ടിൽ നന്ദീശ്വരത്തിൽ മായയാണ് (36) പരാതി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസി രതീഷിനെ(29)തിരെ മലയിൻകീഴ് പൊലീസ് കേസെടുത്തു. 21ന് മായയും ഭർത്താവും അഞ്ചു വയസ്സുള്ള കുഞ്ഞുമായി ബൈക്കിൽ പോകുമ്പോൾ രതീഷി​െൻറ പിതാവ് രവി ബൈക്ക് തടഞ്ഞുനിർത്തി അസഭ്യം പറയുകയും ബൈക്ക് മറിച്ചിടുകയും ചെയ്തു. ഇക്കാര്യങ്ങൾ വിശദീകരിച്ച് പൊലീസിൽ രവിക്കെതിരെ മായ പരാതി നൽകിയിരുന്നു. അടുത്ത ദിവസം പൊലീസ് രവിയെ പിടികൂടിയതറിഞ്ഞ് എത്തിയ രതീഷ് മായയെ മർദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും മകനെ വണ്ടി കയറ്റിക്കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. തുടർന്നാണ് വീണ്ടും പരാതി നൽകിയത്. ആക്രമണത്തെ തുടർന്ന് മായ മണിയറവിള സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. വനിത പൊലീസ് ഉൾപ്പെടെ ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. സംഭവത്തിനുശേഷം രതീഷ് ഒളിവിലാണെന്നും ഉടൻ പിടിയിലാകുമെന്നും എസ്.ഐ സുരേഷ് കുമാർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story