Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമന്നാനിയ്യയിൽ മെഡിക്കൽ ...

മന്നാനിയ്യയിൽ മെഡിക്കൽ ക്യാമ്പും പൂർവവിദ്യാർഥി സംഗമവും നടന്നു

text_fields
bookmark_border
വർക്കല: മന്നാനിയ്യയുടെ മുപ്പത്തിമൂന്നാം വാർഷികത്തി​െൻറ ഭാഗമായി മെഡിക്കൽ ക്യാമ്പും പൂർവ വിദ്യാർഥി സംഗമവും നടന്നു. മന്നാനിയ്യ പബ്ലിക് സ്കൂളിൽ കൊല്ലം അസീസിയ മെഡിക്കൽ കോളജി​െൻറ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മന്നാനിയ്യ ജനറൽ സെക്രട്ടറി കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു. ഉച്ചക്ക് രണ്ടിന് നടന്ന പൂർവവിദ്യാർഥി സമ്മേളനം എ. ബീരാൻകുട്ടി ഹസ്രത്ത് ഉദ്ഘാടനം ചെയ്തു. മന്നാനീസ് അസോസിയേഷൻ പ്രസിഡൻറ് നാസിമുദ്ദീൻ മന്നാനി അധ്യക്ഷതവഹിച്ചു. ചടയമംഗലം ഷഹീറുദ്ദീൻ മന്നാനി, ചക്കമല ഷംസുദ്ദീൻ മന്നാനി, പനവൂർ നവാസ് മന്നാനി, സഫീർഖാൻ മന്നാനി, ജവാദ് മന്നാനി, വഞ്ചിയൂർ റിയാസ് മന്നാനി, കൊച്ചാലുംമൂട് സിദ്ദീഖ് മന്നാനി, വെട്ടൂർ അഹദ് മന്നാനി, സാജിദ് മന്നാനി എന്നിവർ സംസാരിച്ചു. വൈകീട്ട് നടന്ന മുഅല്ലിം യുവജന വിദ്യാർഥി സമ്മേളനം ലജ്നത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി പാങ്ങോട് ഖമറുദ്ദീൻ മൗലവി ഉദ്ഘാടനം ചെയ്തു. ട്രഷറർ കടുവയിൽ എ.എം. ഇർഷാദ് ബാഖവി അധ്യക്ഷതവഹിച്ചു. എ.എം. ബാവ മൗലവി ആലുവ, കടയ്ക്കൽ ജുനൈദ്, ഇ.കെ. സുലൈമാൻ ദാരിമി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story