Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2017 5:17 AM GMT Updated On
date_range 25 Nov 2017 5:17 AM GMT'ഭരിക്കുന്നവരും നയിക്കുന്നവരും ഭാരത ജനതയെ സാംസ്കാരികമായി പിറകോട്ടടിക്കുന്നു'
text_fieldsbookmark_border
ഓച്ചിറ: സാംസ്കാരിക രംഗം അപകടാവസ്ഥയിലാെണന്നും ഭരിക്കുന്നവരും നയിക്കുന്നവരും ഭാരത ജനതയെ പിറകോട്ടടിക്കുെന്നന്നും കൊടിക്കുന്നിൽ സുരേഷ് എം.പി. ഓച്ചിറ വൃശ്ചികോത്സവത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേത്ര ഭരണ സമിതി പ്രസിഡൻറ് പ്രഫ. എ. ശ്രീധരൻപിള്ള അധ്യക്ഷത വഹിച്ചു. കെ. സോമപ്രസാദ് എം.പി, എം.എസ്. താര, കെ. ശിവദാസൻ, ഡോ.എം.എം. ബഷീർ, ഡോ. വള്ളിക്കാവ് മോഹൻ ദാസ്, എസ്. സോമൻ, ജി. ജയകുമാർ, ദിനേശ് പണിക്കർ, പ്രഫ. കോഴിശ്ശേരി രവീന്ദ്രനാഥ്, കെ.പി. ചന്ദ്രൻ, ദിലീപ് ശങ്കർ എന്നിവർ സംസാരിച്ചു. നബിദിനാഘോഷം കരുനാഗപ്പള്ളി: പാവുമ്പ സിറാജുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള നബിദിനാഘോഷം ഞായറാഴ്ച കുട്ടികളുടെ ഇസ്ലാമിക കലാ മത്സരങ്ങളോടെ ആരംഭിക്കും. ജുമാ മസ്ജിദ് ഇമാം മുഹമ്മദ് ഷെരീഫ് പതാക ഉയർത്തും. സ്വാഗത സംഘം യോഗം ഷാജഹാൻ പാവുമ്പ ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് പി.കെ. ഖരീം കുഞ്ഞ് അധ്യക്ഷത വഹിച്ചു. ഖാദർ കുഞ്ഞ്, മൈതീൻകുഞ്ഞ്, ജലാലുദ്ദീൻ മിസ്വാഹി, ഷാജി, സുധീർ, അഞ്ജൽ അസീർ, നിസാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story