Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരണ്ട്​ കിലോ...

രണ്ട്​ കിലോ കഞ്ചാവുമായി യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
കൊല്ലം: എക്സൈസ് എൻഫോഴ്സ്മ​െൻറ് ആൻഡ് ആൻറി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ റെയ്ഡിൽ നിരവധി കഞ്ചാവ് ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് പിടിയിലായി. കൊറ്റങ്കര വയലിൽ പുത്തൻവീട്ടിൽ പിത്തം സുനി എന്ന സുനിലാണ് (40) പിടിയിലായത്. ഇയാളിൽനിന്ന് വിൽപനക്കായി കടത്തിയ രണ്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു. കൊല്ലം അസി. എക്സൈസ് കമീഷണർ പി.കെ. സനുവി​െൻറ നേതൃത്വത്തിൽ ഇൻസ്പെക്ടർ എം. കൃഷ്ണകുമാർ, പ്രിവൻറിവ് ഒാഫിസർ ബി. ദിനേഷ്, വിഷ്ണുരാജ്, അരുൺ ആൻറണി, എവേഴ്സൺ ലാസർ, സോണി ജെ. സോമൻ, വൈശാഖ് എന്നിവരുൾപ്പെട്ട സ്പെഷൽ ഷാഡോ ടീമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ ഉസ്ലാംപെട്ടിയിൽനിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച് മൊത്ത വിതരണക്കാർക്കും വിദ്യാർഥികൾക്കും വിതരണം ചെയ്യുന്ന ശൃംഖലയിലെ പ്രധാനിയാണ് സുനിലെന്ന് അധികൃതർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story