Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറെയിൽവേ ഡിവിഷനൽ...

റെയിൽവേ ഡിവിഷനൽ മാനേജറെ നീക്കണമെന്ന്​ കൊടിക്കുന്നിൽ സുരേഷ്​ എം.പി

text_fields
bookmark_border
കൊല്ലം: തിരുവനന്തപുരം റെയിൽവേ ഡിവിഷനൽ മാനേജർ പ്രകാശ് ബൂട്ടാനിയെ തൽസ്ഥാനത്തുനിന്ന് ഉടൻ നീക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി കേന്ദ്ര റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടു. തിരുവനന്തപുരം ഡിവിഷനിൽ െട്രയിനുകൾ കൃത്യസമയത്ത് ഓടിക്കാതെ ഗുരുതരമായ കൃത്യവിലോപം കാട്ടുന്ന ഡിവിഷനൽ മാനേജർ പ്രകാശ് ബൂട്ടാനി ആയിരക്കണക്കിന് െട്രയിൻ യാത്രക്കാരെ ദുരിതത്തിലാക്കിക്കൊണ്ടിരിക്കുകയാണെന്ന് എം.പി ആരോപിച്ചു. കേരളത്തോടും കേരളത്തിലെ െട്രയിൻ യാത്രക്കാരോടും ഒരു തരത്തിലുമുള്ള താൽപര്യമില്ലാത്ത ഉദ്യോഗസ്ഥനാണ് ബൂട്ടാനി. ഇദ്ദേഹം അധികാരമേറ്റ ശേഷമാണ് തിരുവനന്തപുരം ഡിവിഷ​െൻറ കീഴിലുള്ള െട്രയിനുകൾ എല്ലാം മണിക്കൂറുകൾ വൈകി ഓടുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലിനും ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്കും അയച്ച പരാതിയിൽ പറയുന്നു. ചവറ സംഘർഷം: കരുനാഗപ്പള്ളി എ.സി.പിയെ ചുമതലയിൽനിന്ന് നീക്കി ചവറ: ചവറയിൽ സി.പി.എം-എസ്.ഡി.പി.ഐ സംഘർഷത്തി​െൻറ പശ്ചാത്തലത്തിൽ കരുനാഗപ്പള്ളി എ.സി.പിയെ ചുമതലയിൽനിന്ന് നീക്കി. ക്രൈംബ്രാഞ്ച് എ.സി.പി അശോകനാണ് ചുമതല നൽകിയിരിക്കുന്നത്. ചവറയിലെ സംഘർഷത്തിൽ പൊലീസി​െൻറ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടെന്ന സ്പെഷൽ ബ്രാഞ്ചി​െൻറ റിപ്പോർട്ടിനെ തുടർന്നാണ് ആഭ്യന്തര വകുപ്പി​െൻറ നടപടി. കഴിഞ്ഞ 17ന് ചവറ ജങ്ഷന് സമീപമാണ് ഇരുവിഭാഗവും ഏറ്റുമുട്ടിയത്. സി.പി.എം ഏരിയ സമ്മേളന റാലിയും എസ്.ഡി.പി.ഐ ബഹുജൻ മുന്നേറ്റ യാത്രയും ഇരുഭാഗത്തുനിന്നും കടന്നുവന്നതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. പ്രവർത്തകർ തമ്മിലുണ്ടായ സംഘട്ടനത്തിൽ സ്ത്രീകൾ ഉൾെപ്പടെ 25ഓളം പേർക്ക് പരിക്കേറ്റിരുന്നു. നിരവധി വാഹനങ്ങളും തകർത്തു. സംഭവങ്ങളിൽ 12 എസ്.ഡി.പി.ഐ പ്രവർത്തകരും നാല് സി.പി.എം പ്രവർത്തകരും പിടിയിലായിരുന്നു. ബഹുജന പങ്കാളിത്തമുള്ള റാലികളായിട്ടും നിയന്ത്രിക്കാൻ വിരലിലെണ്ണാവുന്ന പൊലീസുകാരെ മാത്രം ഡ്യൂട്ടിക്ക് നിയോഗിച്ചതാണ് വലിയ അക്രമത്തിനിടയാക്കിയതെന്നാണ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയത്. കഴിഞ്ഞ ദിവസം കൊല്ലം ഈസ്റ്റ് സ്റ്റേഷൻ സന്ദർശിച്ച ഡി.ജി.പിയും ചവറ സംഭവത്തിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സംഘർഷത്തിന് അയവുവരുത്താൻ കേന്ദ്രസേനയെ രംഗത്തിറക്കേണ്ടിയും വന്നു. ചാർജെടുത്ത പുതിയ എ.സി.പി അശോകൻ പ്രശ്നപരിഹാരത്തി​െൻറ ഭാഗമായി ഇരുകൂട്ടരുമായി കരുനാഗപ്പള്ളിയിലെ ഓഫിസിൽ ചർച്ച നടത്തി. നേതാക്കളിൽനിന്ന് അനുകൂല നിലപാടുകൾ ഉണ്ടായതായും അക്രമസംഭവവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാെണന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story