Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2017 5:17 AM GMT Updated On
date_range 2017-11-25T10:47:59+05:30പുനലൂർ കേന്ദ്രമാക്കി ആർ.ഡി.ഒ ഒാഫിസ് പ്രഖ്യാപനത്തിലൊതുങ്ങി
text_fieldsപുനലൂർ: പുനലൂർ ആസ്ഥാനമായി ആർ.ഡി.ഒ ഓഫിസ് ഇനിയും യാഥാര്‍ഥ്യമായില്ല. പ്രഖ്യാപനം നടത്തി മാസങ്ങള്‍ പിന്നിട്ടിട്ടും പ്രരംഭനടപടികള്‍ തുടങ്ങിയിട്ടില്ല. പുനലൂർ കേന്ദ്രമാക്കി ആർ.ഡി.ഒ ഓഫിസ് ആരംഭിക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞ സംസ്ഥാന ബജറ്റിലാണ് ഉള്‍പ്പെടുത്തിയത്. ഓഫിസിനായി തൂക്കുപാലത്തിന് സമീപം ടി.ബി ജങ്ഷനിലെ പൊതുമരാമത്ത് കോംപ്ലക്സിെൻറ മുകൾനില ഉപയോഗിക്കുന്നതിന് തീരുമാനമായതോടെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയെങ്കിലും നാളിതുവരെ പ്രവർത്തനം തുടങ്ങാനായിട്ടില്ല. പുതുതായി തുടങ്ങുന്ന ഒാഫിസിലേക്ക് ആർ.ഡി.ഒയെയും അനുബന്ധമായി ഇരുപതോളം ജീവനക്കാരെയും നിയമിക്കാൻ നടപടികളില്ലാത്തതാണ് കാലതാമസത്തിനിടയാക്കുന്നത്. അച്ചൻകോവിൽ, ആര്യങ്കാവ്, റോസ്മല, തെന്മല, കുളത്തൂപ്പുഴ, ചെമ്പനരുവി, മാങ്കോട്, പാടം തുടങ്ങിയ മലയോര മേഖലകളിൽനിന്ന് കൊല്ലം ആർ.ഡി.ഒ ഓഫിസിലെത്താന്‍ 90 കിലോമീറ്ററിലധികം സഞ്ചരിക്കണം. ജനങ്ങളുടെ പ്രയാസങ്ങൾ മനസ്സിലാക്കി മന്ത്രി കെ. രാജുവിെൻറ കൂടി ശ്രമഫലമായാണ് മലയോര ഗ്രാമവാസികളുടെ ദീർഘകാല ആവശ്യത്തിന് അംഗീകാരമായത്. ജനപ്രതിനിധികൾ ഇടപെട്ട് ജീവനക്കാരെ നിയമിച്ച് അടിയന്തരമായി ഓഫിസ് പ്രവർത്തനം തുടങ്ങാൻ മുൻകൈയെടുക്കണമെന്നാണ് ആവശ്യം.
Next Story