Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2017 5:17 AM GMT Updated On
date_range 2017-11-25T10:47:59+05:30റോഹിങ്ക്യൻ അഭയാർഥികളെ സംരക്ഷിക്കണം -^തൊടിയൂർ മൗലവി *മന്നാനിയ്യ വാർഷികാഘോഷം തുടങ്ങി
text_fieldsറോഹിങ്ക്യൻ അഭയാർഥികളെ സംരക്ഷിക്കണം --തൊടിയൂർ മൗലവി *മന്നാനിയ്യ വാർഷികാഘോഷം തുടങ്ങി വർക്കല: റോഹിങ്ക്യൻ അഭയാർഥികൾ മാനുഷിക പരിഗണന അർഹിക്കുെന്നന്നും അവരെ സംരക്ഷിക്കേണ്ടത് സർക്കാറിെൻറ ഉത്തരവാദിത്തമാണെന്നും കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി. വർക്കല ജാമിഅ മന്നാനിയ്യയുടെ 33ാം വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം മന്നാനിയ്യ കാമ്പസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. മന്നാനിയ്യ സെക്രട്ടറി കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അധ്യക്ഷതവഹിച്ചു. സുവനീർ 'അൽമിന്ന്' തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി മൈലാപ്പൂര് ഷൗക്കത്താലി മൗലവിക്ക് നൽകി പ്രകാശനം ചെയ്തു. പബ്ലിക് സ്കൂൾ ബ്രോഷർ തേവലക്കര അലിയാരുകുഞ്ഞ് മൗലവി പി.ടി.എ പ്രസിഡൻറ് സി. വസന്തകുമാറിന് നൽകി പ്രകാശനം ചെയ്തു. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ചെമ്മരുതി പഞ്ചായത്ത് പ്രസിഡൻറ് എ.എച്ച്. സലിം, വെട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. അസിം ഹുസൈൻ, മണ്ടൂർ എ.എ. റഉൗഫ്, ഡി. രാജൻ, ഇലവുപാലം ഷംസുദ്ദീൻ മന്നാനി, പാങ്ങോട് ഖമറുദ്ദീൻ മൗലവി, മന്നാനിയ്യ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ അലി ദിവാനുദ്ദീൻ എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി നടയറ ജങ്ഷനിൽനിന്ന് റോഹിങ്ക്യൻ അഭയാർഥി ഐക്യദാർഢ്യ റാലി നടന്നു. വിദ്യാർഥികളും മതപണ്ഡിതരും നാട്ടുകാരും ഉൾപ്പെടെ ആയിരത്തോളം പേർ റാലിയിൽ പങ്കെടുത്തു.
Next Story