Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2017 5:15 AM GMT Updated On
date_range 2017-11-25T10:45:00+05:30എന്ത് വില കൊടുത്തും എം.ആർ പ്രതിരോധ കുത്തിവെപ്പ് വിജയിപ്പിക്കും ^ െഎ.എം.എ
text_fieldsഎന്ത് വില കൊടുത്തും എം.ആർ പ്രതിരോധ കുത്തിവെപ്പ് വിജയിപ്പിക്കും - െഎ.എം.എ തിരുവനന്തപുരം: എം.ആർ പ്രതിരോധ കുത്തിവെപ്പ് തടയുന്ന പ്രവർത്തനങ്ങൾ മാനവരാശിയോടുള്ള കടുത്ത വെല്ലുവിളിയാെണന്നും എന്ത് വിലകൊടുത്തും ഇത് തടയേണ്ടത് ദശലക്ഷക്കണക്കിന് ജീവനുകൾ രക്ഷിക്കാൻ സഹായിക്കുമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. എം.ആർ. കാമ്പയിൻ വിജയിപ്പിക്കാൻ പ്രവർത്തനങ്ങൾ നടത്തുമെന്ന് സംസ്ഥാന പ്രസിഡൻറ് ഡോ. ഇ.കെ. ഉമ്മറും സംസ്ഥാന സെക്രട്ടറി ഡോ. എൻ. സുൽഫിയും പ്രസ്താവനയിൽ അറിയിച്ചു. മലപ്പുറം ജില്ലയിലെ മുഴുവൻ ആരോഗ്യപ്രവർത്തകരും െഎ.എം.എയുടെ നേതൃത്വത്തിൽ തുടർന്നും പ്രതിരോധ കുത്തിവെപ്പ് പ്രവർത്തനങ്ങളിൽ സജീവമായി പെങ്കടുക്കുമെന്ന് അവർ അറിയിച്ചു. ഡോക്ടർമാരെ ആക്രമിച്ച സാമൂഹിക വിരുദ്ധ ശക്തികളെ അറസ്റ്റ് ചെയ്ത മാതൃകപരമായ നടപടിയെ െഎ.എം.എ സ്വാഗതം ചെയ്തു. ഒമാൻ പോലുള്ള മുസ്ലിം ബഹുഭൂരിപക്ഷ രാജ്യങ്ങളിൽ 99 ശതമാനം പേരും പ്രതിരോധ കുത്തിവെപ്പ് എടുത്തത് മലപ്പുറം ജില്ലയിലും പ്രായോഗികമാണെന്ന് അവർ പറഞ്ഞു. പ്രതിരോധ കുത്തിവെപ്പ് വിജയിപ്പിക്കാനായി അടിയന്തര ഉന്നതതല യോഗം കൂടാനും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ പേരെയും കാമ്പയിനിൽ ഉൾപ്പെടുത്താനും നടപടി സ്വീകരിക്കുമെന്ന് അവർ അറിയിച്ചു.
Next Story