Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകിണറ്റിൽ അകപ്പെട്ട...

കിണറ്റിൽ അകപ്പെട്ട മയിലിനെ ഫയർഫോഴ്സ്​ രക്ഷപ്പെടുത്തി

text_fields
bookmark_border
വെഞ്ഞാറമൂട്: കിണറ്റിൽ അകപ്പെട്ട മയിലിനെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. ചുള്ളാളം രജനി ഭവനിൽ ഉത്തമൻ നായരുടെ വീട്ടിലെ കിണറ്റിലാണ് മയിൽ അകപ്പെട്ടത്. പുലർച്ച കിണറ്റിൽനിന്ന് പ്രത്യേകരീതിയിെല ശബ്ദം കേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് മയിലിനെ കിണറ്റിൽ അകപ്പെട്ടനിലയിൽ കണ്ടത്. ഫയർഫോഴ്സിനെ വിവരമറിച്ചതനുസരിച്ച് വെഞ്ഞാറമൂട് ഫയർഫോഴ്സ് സ്ഥലത്തെത്തി 25 അടി താഴ്ചയുള്ള കിണറ്റിൽനിന്ന് മയിലിനെ പുറത്തെടുത്തു. തുടർന്ന് പാലോട് വനം വകുപ്പധികൃതർക്ക് മയിലിനെ കൈമാറി.
Show Full Article
TAGS:LOCAL NEWS 
Next Story