Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2017 5:17 AM GMT Updated On
date_range 24 Nov 2017 5:17 AM GMTഓടനാവട്ടത്ത് പൂവാലശല്യം; പൊലീസ് നടപടി ആരംഭിച്ചു
text_fieldsbookmark_border
വെളിയം: ഓടനാവട്ടത്ത് പൂവാലശല്യം മൂലം വിദ്യാർഥികൾക്ക് വഴി നടക്കാൻ സാധിക്കാത്ത സാഹചര്യത്തിനൊടുവിൽ ഉന്നത പൊലീസ് അധികൃതരുടെ നിർദേശപ്രകാരം പൂയപ്പള്ളി എസ്.ഐയുടെ നേതൃത്വത്തിൽ നടപടി ആരംഭിച്ചു. സ്കൂൾ സമയം രാവിലെ എട്ട് മുതൽ 10 വരെയും വൈകീട്ട് 3.30 മുതൽ ആറുവരെയുമാണ് പൂവാലശല്യം വർധിക്കുന്നത്. ഇടക്ക് ഓടനാവട്ടം ജങ്ഷനിലെ കടക്കാരും ഫ്രീക്കന്മാരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. കട മറഞ്ഞുനിന്ന് പെൺകുട്ടികളെ ശല്യപ്പെടുത്തുന്നുവെന്നായിരുന്നു പരാതി. കഴിഞ്ഞദിവസം നമ്പർപ്ലേറ്റ് ഇല്ലാതെ അമിതശബ്ദത്തിൽ സഞ്ചരിച്ച ബൈക്കിനെ പിടികൂടാൻ പൊലീസ് ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. ഇത്തരത്തിലുള്ള ബൈക്കുമായി നിരവധി പേരാണ് ഓടാനാവട്ടം ജങ്ഷനിലൂടെ അമിതവേഗത്തിൽ സഞ്ചരിക്കുന്നത്. ഇതുമൂലം ബൈക്ക് തട്ടി കാൽനട യാത്രക്കാർക്കടക്കം പരിക്കേൽക്കുന്നത് സ്ഥിരം സംഭവമായി. മുട്ടറ, ഓടനാവട്ടം ഹൈസ്കൂൾ, വെളിയം ഹെയർ സെക്കൻഡറി എന്നിവിടങ്ങളിലുള്ള വിദ്യാർഥികൾ ഓടനാവട്ടം ജങ്ഷനിൽ ബസ് കയറാനും മറ്റും എത്താറുണ്ട്. ഇവർക്കാണ് പൂവാലന്മാരിൽനിന്ന് ഏറ്റവുംകൂടുതൽ ശല്യം അനുഭവപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story