Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2017 5:15 AM GMT Updated On
date_range 2017-11-24T10:45:00+05:30കടലിലെ സുരക്ഷ; സാഗർകവച് മോക്ഡ്രിൽ സമാപിച്ചു
text_fieldsവിഴിഞ്ഞം: കടലിലെ സുരക്ഷ ഉറപ്പുവരുത്താനും സുരക്ഷ ഏജൻസികളുടെ കാര്യക്ഷമത പരീക്ഷിക്കാനും സാഗർകവച് മോക്ഡ്രിൽ സംഘടിപ്പിച്ചു. വിഴിഞ്ഞത്തെ തീരസംരക്ഷണസേനയും തീരദേശ പൊലീസും മറൈൻ എൻഫോഴ്സ്മെൻറും പൊലീസിെൻറയും നേതൃത്വത്തിൽ രണ്ട് ദിവസമായി രാപ്പകൽ തുടർന്ന സാഗർ കവച് വ്യാഴാഴ്ച രാവിലെയാണ് സമാപിച്ചത്. ആറുമാസത്തിലൊരിക്കലാണ് മോക്ഡ്രിൽ നടത്തുന്നത്. വിഴിഞ്ഞം, കോവളം ഉൾപ്പെടെ എല്ലായിടവും കർശന നിരീക്ഷണത്തിലായിരുന്നു. കടലോര ജാഗ്രതസമിതിയും മത്സ്യത്തൊഴിലാളികളും സംശയകരമായി വരുന്ന കടൽയാനങ്ങളെയും അപരിചിതരെയും കുറിച്ചുള്ള വിവരം നൽകാൻ രംഗത്തുണ്ടായിരുന്നു.
Next Story