Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2017 5:15 AM GMT Updated On
date_range 24 Nov 2017 5:15 AM GMTനെടുമങ്ങാട് ഉപജില്ല കലോത്സവം നാളെ മുതൽ
text_fieldsbookmark_border
നെടുമങ്ങാട്: വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവം ശനിയാഴ്ച മുതൽ 30 വരെ നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ബോയ്സ് യു.പി.എസ്, ടൗൺ എൽ.പി.എസ് എന്നിവിടങ്ങളിൽ നടക്കും. 25ന് രാവിലെ 10 മുതൽ രചന മത്സരങ്ങൾ ടൗൺ എൽ.പി.എസിൽ നടക്കും. 27ന് രാവിലെ 10ന് കലോത്സവം സി. ദിവാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു അധ്യക്ഷതവഹിക്കും. 27 മുതൽ 30വരെ വിവിധ വേദികളിൽ കലാ സാഹിത്യ മത്സരങ്ങൾ നടക്കും. നെടുമങ്ങാട് വിദ്യാഭ്യാസ ഉപജില്ലയിലെ 81സ്കൂളുകളിൽനിന്നായി 3500 ഓളം കലാപ്രതിഭകൾ കലോത്സവത്തിൽ പങ്കെടുക്കും. 30ന് വൈകീട്ട് 3.30ന് നടക്കുന്ന സമാപനസമ്മേളനം ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story