Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതഹസിൽദാ​െറ മാറ്റിയത്...

തഹസിൽദാ​െറ മാറ്റിയത് പകപോക്കലല്ല ^മന്ത്രി

text_fields
bookmark_border
തഹസിൽദാെറ മാറ്റിയത് പകപോക്കലല്ല -മന്ത്രി തിരുവനന്തപുരം: മൂന്നാറിൽ അനധികൃത കൈയേറ്റങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച റവന്യൂ സ്പെഷൽ തഹസിൽദാർ എം.ജെ. തോമസിനെ മാറ്റിയത് പകപോക്കലല്ലെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പ്രവർത്തന സൗകര്യാർഥമാണ് അദ്ദേഹത്തെ മാറ്റിയത്. പട്ടയം അനുവദിക്കേണ്ട ചില സ്‌ഥലങ്ങളിൽ കൂടുതൽ ജീവനക്കാരെ വേണ്ടതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. അതിനെ ദുർവ്യാഖ്യാനം ചെയ്യേണ്ട ആവശ്യമില്ല. കാസർകോട്ട് താൻ പങ്കെടുത്ത പരിപാടിയിൽനിന്ന് സി.പി.എമ്മുകാർ വിട്ടുനിന്നിട്ടില്ല. പാർട്ടി സമ്മേളനം നടക്കുന്നതിനാലാണ് അവർ പങ്കെടുക്കാതിരുന്നതെന്നും മന്ത്രി ചന്ദ്രശേഖരൻ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story