Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2017 5:23 AM GMT Updated On
date_range 23 Nov 2017 5:23 AM GMTമഴയിലും ഇടിമിന്നലിലും കുണ്ടറയിൽ വ്യാപകനാശം
text_fieldsbookmark_border
കുണ്ടറ: കനത്തമഴയിലും ഇടിമിന്നലിലും കുണ്ടറയിലും പരിസരത്തും വ്യാപകനാശം. പടപ്പക്കരയിൽ വീട് തകർന്ന് നാലുവയസ്സുകാരനുൾപ്പെടെ പരിക്കേറ്റു. എൻ.എസ് നഗറിൽ വല്യണ്ടയ്ക്കൽ മത്സ്യത്തൊഴിലാളി നിഷാ ഭവനിൽ ജോൺസെൻറ (60) ഓട് മേഞ്ഞ വീടാണ് ചൊവ്വാഴ്ച രാത്രി 10 ഒാടെ പെയ്ത മഴയിലും ഇടിമിന്നലിലും തകർന്നത്. വീട്ടിലുണ്ടായിരുന്ന ജോൺസൺ, ഭാര്യ േത്രസ്യ, മകൾ നിഷ, മരുമകൻ താജ് ജോസഫ്, ഇവരുടെ നാല് വയസ്സുകാരനായ മകൻ സെബാസ്റ്റ്യൻ താജ് എന്നിവർക്കാണ് ഓട് വീണ് പരിക്കേറ്റത്. നിഷക്കും താജിനും സെബാസ്റ്റ്യനും മുഖത്താണ് പരിക്ക്. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. പേരയം, കുണ്ടറ, നാന്തിരിക്കൽ, പെരുമ്പുഴ, പെരിനാട് വെട്ടിലിൽ ഭഗങ്ങളിൽ ഇടിമിന്നൽ വീടുകൾക്ക് വ്യാപകനാശമുണ്ടായി. ടി.വി, ഫ്രിഡ്ജ്, കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഇലക്േട്രാണിക് ഉപകരണങ്ങൾക്ക് കേടുപാടുകളും സംഭവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story