Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആശ്രാമം ലിങ്ക്...

ആശ്രാമം ലിങ്ക് റോഡി​െൻറ നിർമാണോദ്ഘാടനം ഇന്ന്​: അഴി‍യുമോ നഗരത്തിലെ ഗതാഗതക്കുരുക്ക്

text_fields
bookmark_border
കൊല്ലം: ആശ്രാമം ലിങ്ക് റോഡി​െൻറ നിർമാണോദ്ഘാടനം വ്യാഴാഴ്ച നടക്കും. കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് മുതൽ ഒാലയിൽ കടവു വരെയുള്ള പണികളുടെ നിർമാണോദ്ഘാടനമാണ് ഇപ്പോൾ നടക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് നാലിന് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ ലിങ്ക് റോഡി​െൻറ നിർമാണോദ്ഘാടനം നിർവഹിക്കും. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അധ്യക്ഷത വഹിക്കും. 103 കോടി രൂപ ചെലവിലാണ് റോഡ് നിർമിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ ഇതി​െൻറ ടെൻഡർ നടപടികൾ പൂർത്തിയായിരുന്നു. ലിങ്ക് റോഡ് തേവള്ളിവരെ നീട്ടുന്ന പദ്ധതിയുടെ ഭാഗമായ പ്രവർത്തനമാണ് ഓലയിൽ കടവുവരെയുള്ള നിർമാണം. ബോട്ട് ജെട്ടി ഭാഗത്ത് 95 മീറ്റർ റോഡ് നിർമാണവും 940 മീറ്റർ ൈഫ്ല ഓവറുമാണ് പദ്ധതിയിലുള്ളത്. ഇതിനായി 85 മീറ്റർ ഭാഗത്തെ ഭൂമി ഏറ്റെടുക്കലും സർക്കാർ വക ഭൂമിയുടെ കൈമാറ്റവും നേരത്തേ പൂർത്തിയാക്കിയിരുന്നു. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഓലയിൽ കടവിൽനിന്ന് ദേശീയപാതക്ക് സമാന്തരമായി ൈഫ്ല ഓവർ വഴി ആശ്രാമം ലിങ്ക് റോഡിൽ എത്തിച്ചേരാനാകും. ലിങ്ക് റോഡ് ഓലയിൽ കടവിലേക്ക് നീളുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് ശമനമാകും. വാഹനങ്ങൾക്ക് ഇരുമ്പുപാലവും കെ.എസ്.ആർ.ടി.സി ജങ്ഷനും ഒഴിവാക്കി പോകാനാകും. 2013ൽ 63 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്ന പദ്ധതി പിന്നീട് പുതുക്കി 114 കോടിയാക്കി നിശ്ചയിക്കുകയായിരുന്നു. എന്നാൽ, ടെൻഡർ പൂർത്തിയായതോടെ പദ്ധതി തുക 103 കോടിയായി. 2013ൽ ഭരണാനുമതി ലഭിച്ചെങ്കിലും ചില ഭാഗങ്ങളിൽ റോഡ് നിർമിക്കാൻ കായൽ നികത്തണമെന്നതിനാൽ പരിസ്ഥിതി വകുപ്പി​െൻറ അനുമതി ലഭിച്ചിരുന്നില്ല. പിന്നീട് അഷ്ടമുടിക്കായൽത്തീരത്ത് 95 മീറ്റർ റോഡ് നിർമിക്കാനുള്ള അനുമതി പരിസ്ഥിതി വകുപ്പ് നൽകി. കായൽ നികത്തുന്നതൊഴിവാക്കാനാണ് ൈഫ്ല ഓവർ നിർമിക്കാൻ തീരുമാനിച്ചത്. റോഡ് നിർമാണത്തിനായി മൂന്ന് കുടുംബങ്ങളുടെ ഭൂമി വിലയ്ക്കുവാങ്ങുകയും ഉൾനാടൻ ജലഗതാഗതം, ജലഗതാഗത വകുപ്പ് എന്നിവിടങ്ങളിൽനിന്ന് ഭൂമി കൈമാറ്റം ചെയ്തുകിട്ടുകയും ചെയ്തിരുന്നു. കൂടാതെ, ജലഗതാഗത വകുപ്പിന് പുതിയ കെട്ടിടനിർമാണത്തിനായി എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് പി.കെ. ഗുരുദാസൻ 75 ലക്ഷം അനുവദിച്ചിരുന്നു. ആശ്രാമം ലിങ്ക് റോഡ് തോപ്പിൽ കടവിന് പുറമെ തേവള്ളിയിലേക്കും നീട്ടുന്നതിന് 75 കോടി കഴിഞ്ഞവർഷത്തെ സംസ്ഥാന ബജറ്റിൽ നീക്കിെവച്ചിട്ടുണ്ട്. തേവള്ളി എൻ.ജി.ഒ ക്വാർട്ടേഴ്സിന് സമീപം അഞ്ചാലുംമൂട് റോഡ് വരെയാണ് റോഡ് എത്തുന്നത്. മുനീശ്വരൻകോവിൽ മുതൽ താലൂക്ക് കച്ചേരി ജങ്ഷൻ വരെയായിരുന്നു ലിങ്ക് റോഡി​െൻറ ആദ്യഘട്ടം. ഇത് വർഷങ്ങൾക്കുമുമ്പേ പൂർത്തിയായിരുന്നു. എന്നാൽ ഗതാഗതക്കുരുക്കിന് ഇത് പരിഹാരമാകുന്നില്ലെന്ന് കണ്ടതോടെയാണ് ലിങ്ക് റോഡ് തോപ്പിൽ കടവുവരെ നീട്ടാൻ അഞ്ചുവർഷംമുമ്പ് തീരുമാനിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story