Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനബിദിന റാലികളിലും...

നബിദിന റാലികളിലും സമ്മേളനങ്ങളിലും പങ്കെടുക്കണം ^ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ

text_fields
bookmark_border
നബിദിന റാലികളിലും സമ്മേളനങ്ങളിലും പങ്കെടുക്കണം -ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ കൊല്ലം: കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷ​െൻറയും ലജ്നത്തുൽ മുഅല്ലിമീ​െൻറയും യുവജന ഫെഡറേഷ​െൻറയും സ്റ്റുഡൻസ് ഫെഡറേഷ​െൻറയും ആഭിമുഖ്യത്തിൽ നടത്തുന്ന നബിദിന റാലികളിലും സമ്മേളനങ്ങളിലും ജംഇയ്യതുൽ ഉലമ പ്രവർത്തകരും മഹല്ല് നിവാസികളും ഇമാമീങ്ങളും പങ്കെടുക്കണമെന്ന് വടുതലയിൽ ചേർന്ന ദക്ഷിണകേരള ജംഇയ്യതുൽ ഉലമ വർക്കിങ് കമ്മിറ്റി യോഗം ആഹ്വാനം ചെയ്തു. യോഗത്തിൽ ദക്ഷിണകേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറ് വി.എം. മൂസ മൗലവി അധ്യക്ഷത വഹിച്ചു. ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കെ.എം. മുഹമ്മദ് അബുൽ ബുഷ്റ മൗലവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ.പി. അബൂബക്കർ ഹസ്രത്ത്, സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, തേവലക്കര അലിയാർ കുഞ്ഞ് മൗലവി, വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, ലജ്നത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി പാങ്ങോട് മറുദ്ദീൻ മൗലവി, മൈലാപ്പൂര് ഷൗക്കത്തലി മൗലവി, വി.എച്ച്. അലിയാർ മൗലവി, കെ.എച്ച്. മുഹമ്മദ് മൗലവി, ഹസൻ ബസരി മൗലവി, അബ്ദുൽ മജീദ് മൗലവി, മുഹമ്മദ് അസ്ലം മൗലവി, പുലിപ്പാറ സുലൈമാൻ മൗലവി, അബ്ദുൽ ഖാദർ മൗലവി, തൗഫീഖ് മൗലവി, വി.എം. അബ്ദുല്ല മൗലവി, അബ്ദുൽ ജബ്ബാർ മൗലവി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story