Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2017 5:20 AM GMT Updated On
date_range 23 Nov 2017 5:20 AM GMTകോൺഗ്രസ് കുടുംബസംഗമം
text_fieldsbookmark_border
ചാത്തന്നൂർ: ജനമനസ്സുകളിൽ ജീവിക്കുന്ന വ്യക്തിത്വമാണ് ഇന്ദിര ഗാന്ധിയുടേെതന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ. ഷാനവാസ്ഖാൻ. വർഗീയ തീവ്രവാദ ശക്തികൾക്കെതിരെ പോരാടിയതിെൻറ തിക്തഫലമാണ് അവരുടെ രക്തസാക്ഷിത്വം. ചാത്തന്നൂർ മണ്ഡലത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.പി. സജിമോൻ അധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, ചാത്തന്നൂർ മുരളി, കെ.ബി. ഷഹാൻ, എം. തോമസ്, എൻ. ദേവരാജൻ, ബഷീർ, സണ്ണി മത്തായി, ഷൈനി ജോയ് എന്നിവർ സംസാരിച്ചു. മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ഡി.സി.സി സെക്രട്ടറി സുഭാഷ് പുളിക്കൽ ആദരിച്ചു. 'ഇടതുമുന്നണി കലഹമുന്നണിയായി മാറി' കണ്ണനല്ലൂർ: ഇടതുമുന്നണി കലഹമുന്നണിയായി മാറിയെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ. എ. ഷാനവാസ് ഖാൻ. തൃക്കോവിൽവട്ടം ബ്ലോക്ക് യു.ഡി.എഫ് കമ്മിറ്റി കണ്ണനല്ലൂരിൽ സംഘടിപ്പിച്ച ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക് പ്രസിഡൻറ് നാസിമുദ്ദീൻ ലബ്ബ അധ്യക്ഷത വഹിച്ചു. ശ്രീധരൻപിള്ള, കെ.ആർ.വി. സഹജൻ, കെ.ബി. ഷഹാൽ, അബ്ദുൽ ഗഫൂർ ലബ്ബ, വഹീദ, എ.എൽ. നിസാമുദീൻ, രഘു പാണ്ഡവപുരം, സജീവ് കുളപ്പാടം, ഫിറോസ്, അൻസാരി, കൊച്ചുമ്മൻ എന്നിവർ സംസാരിച്ചു. മയ്യനാട്: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിെൻറ ഭാഗമായി മയ്യനാട് മണ്ഡലം യു.ഡി.എഫ് കമ്മിറ്റി ഒപ്പ് ശേഖരണം നടത്തി. കോൺഗ്രസ് മയ്യനാട് പഞ്ചായത്ത് പാർലമെൻററി പാർട്ടി ലീഡർ നാസർ, മയ്യനാട് മണ്ഡലം പ്രസിഡൻറ് ഡി.വി. ഷിബു, വേണു, ഉമയനല്ലൂർ ഷിഹാബുദീൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story