Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമന്ത്രിയുടെ അകമ്പടി...

മന്ത്രിയുടെ അകമ്പടി ജീപ്പി​െൻറ ടയർ ഊരിത്തെറിച്ചു

text_fields
bookmark_border
കാട്ടാക്കട: മന്ത്രിക്ക് അകമ്പടിക്കുപോയ പൊലീസ് ജീപ്പി​െൻറ ടയർ ഊരിത്തെറിച്ചു. ബുധനാഴ്ച വൈകീട്ടാണ് സംഭവം. മന്ത്രി തിലോത്തമന് അകമ്പടിക്കുവേണ്ടി പോയ കാട്ടാക്കട സ്റ്റേഷനിലെ ജീപ്പി​െൻറ മുന്നിലെ ഇടത് വശത്തെ ടയറാണ് ഓട്ടത്തിനിടെ ഊരിത്തെറിച്ചത്‌. ഈസമയം റോഡിൽ ആളോ മറ്റ് വാഹനങ്ങളോ ഇല്ലായിരുന്നതിനാൽ അപകടം ഒഴിവായി. വർഷങ്ങൾ പഴക്കമുള്ളതും രണ്ട് ലക്ഷത്തോളം കിലോമീറ്റർ ഓടിയതുമായ ജീപ്പാണിത്. യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതാണ് ടയർ ഊരിത്തെറിക്കാൻ കാരണമായതെന്ന് വർക്ഷോപ് ജീവനക്കാർ പറഞ്ഞു. വേറെ ജീപ്പില്ലാത്തതിനാലാണ് അറ്റകുറ്റപ്പണികൾ വൈകുന്നതെന്ന് സ്‌റ്റേഷൻ അധികൃതരും പറയുന്നു. അടിപിടി, മോഷണം, സംഘര്‍ഷം, കല്ലേറ് ഗതാഗതകുരുക്ക് എന്നിവ അനുദിനം വർധിക്കുന്ന കാട്ടാക്കടയില്‍ പൊലീസിന് പട്രോളിങ്ങിനും യാത്രക്കും നല്ലൊരു വാഹനം പോലുമില്ലാത്തത് സ്റ്റേഷന്‍ അധികൃതരെ വലക്കുകയാണ്. കാപ്ഷൻ -ടയര്‍ ഊരിത്തെറിച്ച കാട്ടാക്കട പൊലീസ് സ്റ്റേഷനിലെ ജീപ്പ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story