Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2017 5:17 AM GMT Updated On
date_range 23 Nov 2017 5:17 AM GMTലിറ്റററി ക്രിട്ടിക്സ് അവാര്‍ഡ് ഡോ. സി.വി. ആനന്ദബോസിന്
text_fieldsbookmark_border
തിരുവനന്തപുരം: ഓവര്‍സീസ് ലിറ്റററി ക്രിട്ടിക്സ് ഫോറത്തിെൻറ ലിറ്റററി ക്രിട്ടിക്സ് അവാര്‍ഡ് ഡോ സി.വി. ആനന്ദബോസിന്. ഷാര്‍ജ ഇൻറര്‍നാഷനല്‍ ബുക്ക് ഫെസ്റ്റിൽ നടന്ന ചടങ്ങില്‍ യു.എ.ഇ ഊര്‍ജ മന്ത്രി റഷീദ് അല്‍ ലീം അവാര്‍ഡ് സമ്മാനിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പാര്‍പ്പിടം എന്ന കൃതിക്കാണ് ഒരുലക്ഷം രൂപയും ഫലകവും കീര്‍ത്തിപത്രവും അടങ്ങിയ അവാര്‍ഡ് ലഭിച്ചത്. മുന്‍ അംബാസിഡറും ഗ്രന്ഥകാരനുമായ ബി.എം.സി. നായര്‍, മുന്‍ വൈസ് ചാന്‍സലര്‍ എ. സുകുമാരന്‍ നായര്‍, ഡോ. ജോര്‍ജ് ഇരുമ്പയം, സിനിമ സംവിധായകന് രാജസേനന് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story