Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകഴിവുതെളിയിച്ചവർ...

കഴിവുതെളിയിച്ചവർ നേതൃനിരയിൽ വന്നാൽ പ്രതിസന്ധിക്ക് പരിഹാരം -^സ്​പോർട്സ്​ കൗൺസിൽ പ്രസിഡൻറ്​

text_fields
bookmark_border
കഴിവുതെളിയിച്ചവർ നേതൃനിരയിൽ വന്നാൽ പ്രതിസന്ധിക്ക് പരിഹാരം --സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കൊല്ലം: കായികരംഗത്തി​െൻറ ഇല്ലം എന്ന് വിശേഷിപ്പിക്കാൻ ഒട്ടേറെ പാരമ്പര്യമുള്ള നാടാണ് കൊല്ലമെന്ന് ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് എം. സുന്ദരേശൻ പിള്ള. ഹൈസ്കൂൾ ജങ്ഷനിൽ പ്രവർത്തനം ആരംഭിച്ച ദീനദയാൽ േട്രാഫിക്ക് വേണ്ടിയുള്ള കേരള കബഡി ലീഗ് സംഘാടകസമിതി ഓഫിസ് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധ‍്യതകൾ പ്രയോജനപ്പെടുത്തിയാൽ ലോക കായികരംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ജില്ലക്ക് കഴിയും. കായികരംഗത്ത് കഴിവുതെളിയിച്ചവർ നേതൃനിരയിൽ വന്നാൽ എല്ലാ പ്രതിസന്ധികൾക്കും പരിഹാരം കാണാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.കെ.എല്ലി​െൻറ സംഘാടകസമിതി കാര്യാലയം ഒളിമ്പ്യൻ വി.എസ്.എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സൂര്യകാന്തി ഫൗണ്ടേഷൻ പ്രസിഡൻറ് എം. സുനിൽ അധ‍്യക്ഷത വഹിച്ചു. റഷീദ് മുഹമ്മദ്, ബേബി ജോൺ, വി. വിനോദ്, മാമ്പുഴ ശ്രീകുമാർ, വാളത്തുംഗൽ ജി. അശോകൻ, പി. അനിലാൽ, എൻ.എസ്. ഗിരീഷ് ബാബു, ടി.കെ. സുകുമാരൻ, തേവലക്കര രാജീവ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story