Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇൻസ്​റ്റിറ്റ്യൂട്ട്​്...

ഇൻസ്​റ്റിറ്റ്യൂട്ട്​് ഓഫ് കമ്പനി സെക്രട്ടറീസ് സുവര്‍ണ ജൂബിലി കൺവെന്‍ഷന്‍ തിരുവനന്തപുരത്ത്

text_fields
bookmark_border
തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ സുവര്‍ണ ജൂബിലി ദേശീയ കോൺഫറന്‍സിന് ബുധനാഴ്ച തിരുവനന്തപുരത്ത് തുടക്കമാകും. 'മികച്ചഭരണത്തിലൂടെ 2022ല്‍ പുതിയൊരു ഇന്ത്യക്ക് രൂപംനല്‍കുന്ന കമ്പനി സെക്രട്ടറിമാർ' എന്നതാണ് കോഫറന്‍സി​െൻറ പ്രമേയം. അല്‍ സാജ് കൺവെന്‍ഷന്‍ സ​െൻററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇഷാ ഫൗണ്ടേഷന്‍ സ്ഥാപകന്‍ സദ്ഗുരു, സ്മാർട്ട് ഗ്രൂപ് സ്ഥാപക ചെയര്‍മാന്‍ ബി.കെ. മോദി എന്നിവര്‍ സംബന്ധിക്കും. മികച്ച ഭരണമെന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള നിരവധി നടപടികള്‍ക്കാവും സുവര്‍ണ ജൂബിലി സമ്മേളനത്തില്‍ തുടക്കം കുറിക്കുകയെന്ന് ഐ.സി.എസ്.ഐ പ്രസിഡൻറ് ഡോ. ശ്യാം അഗ്രവാള്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story