Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആരോഗ്യ സർവകലാശാല...

ആരോഗ്യ സർവകലാശാല ചട്ടവിരുദ്ധ നിയമനം റദ്ദാക്കണം ^യൂനിവേഴ​്​സിറ്റി ഫെഡറേഷൻ

text_fields
bookmark_border
ആരോഗ്യ സർവകലാശാല ചട്ടവിരുദ്ധ നിയമനം റദ്ദാക്കണം -യൂനിവേഴ്സിറ്റി ഫെഡറേഷൻ തിരുവനന്തപുരം: നിയമവിരുദ്ധമായി സെക്രേട്ടറിയറ്റ് സർവിസിൽനിന്ന് ആറ് ഒാഫിസ് അറ്റൻഡർമാർക്ക് കേരള ആരോഗ്യ സർവകലാശാലയിൽ സ്ഥിരംനിയമനം നൽകിയ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന് ഫെഡറേഷൻ ഒാഫ് ഒാൾ കേരള യൂനിവേഴ്സിറ്റി എംേപ്ലായീസ് ഒാർഗനൈസേഷൻസ് (എഫ്.യു.ഇ.ഒ) സംസ്ഥാന പ്രസിഡൻറ് എൻ. എൽ. ശിവകുമാറും ജനറൽ സെക്രട്ടറി കെ.എസ്. ഗിരീശകുമാറും ആവശ്യപ്പെട്ടു. സർവകലാശാല സർവിസിൽ കേട്ടുകേൾവിയില്ലാത്ത നിയമവിരുദ്ധമായ ഉത്തരവിനു പിന്നിൽ വൻ അഴിമതി നടന്നിരിക്കുന്നതിനാൽ നിയമനം റദ്ദാക്കണമെന്നും സ്വതന്ത്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശിക്ഷണ നടപടി സ്വീകരിക്കണമെന്നും ഫെഡറേഷൻ ഗവർണർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story