Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രവാസി വെല്‍ഫെയര്‍...

പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം കൊല്ലത്ത്

text_fields
bookmark_border
കൊല്ലം: കേരള പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം 24ന് കൊല്ലത്ത് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കൊല്ലം ടൗണ്‍ ഹാളില്‍ വൈകീട്ട് 3.30ന് മന്ത്രി കെ. രാജു സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻറ് ചൈത്രം മോഹന്‍ അധ്യക്ഷത വഹിക്കും. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. വിദ്യാഭ്യാസ സഹായ വിതരണം എം. മുകേഷ് എം.എല്‍.എയും ധനസഹായ വിതരണം നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ കെ. വരദരാജനും ചികിത്സ സഹായ വിതരണം ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണയും നിര്‍വഹിക്കും. കേരള പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയും ഇന്‍ഷുറന്‍സ് പോളിസി വിതരണവും നടക്കും. പ്രവാസി പുരസ്‌കാരം സിനിമ നിര്‍മാതാവ് കെ. രവീന്ദ്രന്‍നാഥന്‍ നായര്‍ക്ക് സമ്മാനിക്കും. വിവിധരംഗങ്ങളില്‍ മികവ് തെളിയിച്ചവരെ ചടങ്ങില്‍ ആദരിക്കും. വാര്‍ത്തസമ്മേളനത്തില്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡൻറ് ചൈത്രം മോഹന്‍, ജനറല്‍ സെക്രട്ടറി പി.എസ്. നായര്‍, ജില്ല പ്രസിഡൻറ് ആരാമം സുരേഷ്, ഗിരീഷ്, രാജന്‍ പി. തൊടിയൂര്‍ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story