Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2017 5:14 AM GMT Updated On
date_range 2017-11-22T10:44:59+05:30നെടുമങ്ങാട്^വെമ്പായം റോഡില്‍ കാല്‍നട യാത്രപോലും അസാധ്യം
text_fieldsനെടുമങ്ങാട്-വെമ്പായം റോഡില്‍ കാല്‍നട യാത്രപോലും അസാധ്യം നെടുമങ്ങാട്: തെങ്കാശിപാതയെ എം.സി റോഡുമായി ബന്ധിപ്പിക്കുന്ന നെടുമങ്ങാട്-വെമ്പായം റോഡില്‍ പഴകുറ്റി മുതല്‍ തേക്കട വരെയുള്ള യാത്ര ഗതികെട്ട അവസ്ഥയിലാെണന്ന് യാത്രക്കാര്‍. എട്ട് കിലോമീറ്റര്‍ ദൂരം യാത്രചെയ്യാന്‍ വേണ്ടത് ഒരു മണിക്കൂറിലധികമാണ്. ഇരു ചക്രവാഹനക്കാര്‍ സ്ഥിരമായി അപകടത്തില്‍പ്പെടുന്നു. അനധികൃത പാറക്വാറികളിലേക്കുള്ള വാഹനങ്ങൾ സ്ഥിരമായി ഓടുന്നതിനാൽ ഇരിഞ്ചയം-വെമ്പായം, ഇരിഞ്ചയം-പഴകുറ്റി റോഡ് പൂർണമായി തകര്‍ന്ന് വലിയ കുഴികളായതോടെ കെ.എസ്.ആര്.ടി.സി സര്‍വിസുകള്‍ പാടെ വെട്ടിക്കുറച്ചു. സ്ഥിതി ഈനിലയില്‍ തുടരുകയാണങ്കില്‍ നെടുമങ്ങാട്-വെമ്പായം റോഡ് അടച്ചിടേണ്ടിവരും. 10 വര്‍ഷത്തിനിപ്പുറം രണ്ടുവട്ടമാണ് ഈ റോഡ് ടാര്‍ചെയ്തത്. കുറച്ചു ഭാഗം റബറൈസ്ഡ് ടാര്‍ ചെയ്തിട്ടുണ്ട്. മഴ കനത്തതോടെ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ റോഡ് പലയിടങ്ങളിലും പൂർണമായി തകര്‍ന്നു. അമിത ഭാരം കയറ്റിപ്പോകുന്ന ലോറികളാണ് റോഡിെൻറ തകര്‍ച്ചക്ക് ആക്കം കൂട്ടിയത്. പ്രതിദിനം നൂറിലധികം ലോറികളാണ് ഇതുവഴി കടന്നുപോകുന്നത്. അമിത വേഗത്തില്‍ പോകുന്ന ഈ ലോറികള്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ ചെറുതല്ല. നിരവധി തവണ പരാതികള്കൊടുത്തിട്ടും പ്രശ്നത്തിനു പരിഹാരമിെല്ലന്ന് നാട്ടുകാര്‍ പറയുന്നു. പഴകുറ്റി, വേങ്കവിള, തിരിച്ചിട്ടൂര്‍, താന്നിമൂട്, ഇരിഞ്ചയം വളവ്, മേലേതേക്കട, തേക്കട, മുക്കംപാലമൂട്, വെമ്പായത്തിനുസമീപം എന്നിവിടങ്ങളിലെല്ലാം അപകടം ഒളിപ്പിച്ചു െവച്ച വലിയകുഴികള്‍ നിറഞ്ഞു. എട്ടു കിലോമീറ്റര്‍ യാത്രക്കിടയില്‍ പഴകുറ്റി മുതലുള്ള ആദ്യത്തെ ആറ് കിലോമീറ്റര്‍ ദൂരം സ്ഥിരം ആപത്ത് സംഭവിക്കുന്ന കുഴികളുണ്ട്. വേങ്കവിളയ്ക്കും താന്നിമൂടിനും ഇടക്കുള്ള പ്രദേശം സ്ഥിരം അപകടപ്രദേശമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വെമ്പായംപാതയില്നിന്ന് നെടുമങ്ങാട്, വട്ടപ്പാറ പൊലീസ് സ്റ്റേഷനുകളിലായി മുപ്പതിലധികം അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ നാലു മരണങ്ങളും ഉള്‍പ്പെടും. എന്നിട്ടും അധികൃതര്‍ മൗനം തുടരുന്നു.
Next Story