Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2017 5:11 AM GMT Updated On
date_range 22 Nov 2017 5:11 AM GMTവിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു
text_fieldsbookmark_border
ചിറയിൻകീഴ്: പഞ്ചായത്തിെൻറ എ.ഡി.എസ് വാര്‍ഷികവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മേല്‍കടയ്ക്കാവൂര്‍ ഗവ.എല്‍.പി.എസില്‍ നടന്നു. എം.എല്‍.എ ഫണ്ടില്‍നിന്ന് 30 ലക്ഷം രൂപ ചെലവഴിക്കുന്ന കുടിവെള്ള പദ്ധതിയും എ.ഡി.എസ് വാര്‍ഷികവും ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡൻറ് എസ്. ഡീന അധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആര്. സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി.പി. സുലേഖ, ഡി.സി.സി സെക്രട്ടറി കെ.പി. രാജശേഖരൻ നായർ, ചിറയിൻകീഴ് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പി. മണികണ്ഠൻ, ആർ. സരിത, ചിറയിൻകീഴ് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് ജി. ചന്ദ്രശേഖരൻ നായർ, പഞ്ചായത്തംഗം ശ്രീലത, മിനിദാസ്, ഡി. ശശികുമാർ, സി.ഡി.എസ് ചെയർപേഴ്സൺ വിജയലക്ഷ്മി എന്നിവർ സംസാരിച്ചു. കടയ്ക്കാവൂർ സി.ഐ ജി.ബി. മുകേഷ്, കെ.എസ്.ഇ.ബി കടയ്ക്കാവൂർ എ.ഇ എസ്.എസ്. ശ്രീജിത്ത്, മാതൃക കർഷകൻ ജില്ല അവാർഡ് ജേതാവ് ആർ. സതീശൻ, എം.എ മലയാളം ഒന്നാം റാങ്ക് ജേതാവ് ജി. കാർത്തിക എന്നിവരെ ആദരിച്ചു. യോഗത്തിൽ വാർഡ് മെംബർ പഞ്ചമം സുരേഷ് സ്വാഗതവും സിജി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story