Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2017 5:24 AM GMT Updated On
date_range 21 Nov 2017 5:24 AM GMT'പടയൊരുക്കത്തിലെ പങ്കാളിത്തം ജനരോഷത്തിെൻറ ഭാഗം'
text_fieldsbookmark_border
കൊല്ലം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം കേരളത്തിലെ പകുതി ജില്ലകൾ പിന്നിട്ടപ്പോൾ സ്വീകരണയോഗങ്ങളിൽ ഉണ്ടായ ജനപങ്കാളിത്തം കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരായ ജനരോഷത്തിെൻറ ഭാഗമാണെന്ന് കെ.പി.സി.സി സെക്രട്ടറി എ. ഷാനവാസ് ഖാൻ. യു.ഡി.വൈ.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ബീച്ചിൽ സംഘടിപ്പിച്ച കേന്ദ്ര--സംസ്ഥാന സർക്കാറുകൾക്കെതിരായ ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ് പാർലമെൻറ് പ്രസിഡൻറ് എസ്.ജെ. േപ്രംരാജ് അധ്യക്ഷത വഹിച്ചു. ടി.പി. ദിപുലാൽ, ആർ.വൈ.എഫ് ജില്ല സെക്രട്ടറി അൻസാരി, യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് കാര്യറ നസീർ, സി.എം.പി യുവജന വിഭാഗം ജില്ല സെക്രട്ടറി സന്തോഷ് രാജേന്ദ്രൻ, ഡി.സി.സി ഭാരവാഹികളായ വിപിനചന്ദ്രൻ, ബി. തൃദീപ് കുമാർ, ആദിക്കാട് മധു, ആർ. അരുൺ രാജ്, സജുദാസ്, ഉല്ലാസ് കോവൂർ, കുരുവിള ജോസഫ്, ആർ.എസ്. അബിൻ, അൻവർ കൊട്ടിയം, നിഷ പ്രസാദ്, പ്ലാക്കാട് ടിങ്കു, ശരത് കടപ്പാക്കട, വിഷ്ണു മോഹൻ, കെ.ബി. ഷഹാൽ, കൗശിക് എം. ദാസ്, എസ്. ലാലു എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story