Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബാങ്ക്​ അധികൃതരുടെ...

ബാങ്ക്​ അധികൃതരുടെ പിടിവാശി; നഷ്​ടപരിഹാരത്തുക വാങ്ങാൻ രോഗി ആംബുലൻസിലെത്തി

text_fields
bookmark_border
ചവറ: നഷ്ടപരിഹാരത്തുക വാങ്ങാൻ ബന്ധപ്പെട്ടയാൾ നേരിൽ എത്തണമെന്ന് ബാങ്ക് അധികൃതർ വാശിപിടിച്ചതിനാൽ വാഹനാപകടത്തിൽ പരിക്കേറ്റയാളെ ആംബുലൻസിൽ എത്തിക്കേണ്ടിവന്നതായി ബന്ധുക്കൾ. ചവറ രാധാകൃഷ്ണ മന്ദിരത്തിൽ മണിലാലിനെയാണ് (53) ഭാര്യയും ബന്ധുക്കളും ആശുപത്രിയിൽനിന്ന് ആംബുലൻസിൽ ചവറ ശങ്കരമംഗലത്തെ എസ്.ബി.ഐ ശാഖയിൽ എത്തിച്ചത്. കഴിഞ്ഞ സെപ്റ്റംബർ 15ന് മസ്കത്തിലുണ്ടായ വാഹനാപകടത്തിലാണ് മണിലാലിന് ഗുരുതര പരിക്കേറ്റത്. വിദേശത്തെ ആശുപത്രിയിൽ തലക്ക് ശസ്ത്രക്രിയ നടത്തിയ മണിലാൽ കഴിഞ്ഞ 51 ദിവസമായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിദേശത്തെ കമ്പനിയിലുണ്ടായ അപകടത്തെ തുടർന്ന് മണിലാലിന് നഷ്ടപരിഹാരമായ ജോലിചെയ്ത കമ്പനി 3,52,000 രൂപ നൽകിയിരുന്നു. ഈ പണം മാറാൻ ഭാര്യ സന്ധ്യയും സഹോദരനും ബാങ്കിൽ എത്തിയിരുന്നു. ആവശ്യമായ രേഖകളും ഹാജരാക്കിയതായി ബന്ധുക്കൾ പറഞ്ഞു. രേഖയിൽ മണിലാലി​െൻറ ഒപ്പില്ലെന്ന കാരണംപറഞ്ഞ് മടക്കിയയക്കുകയായിരുന്നെന്ന് ഭാര്യ സന്ധ്യ പറയുന്നു. ഇതേ തുടർന്നാണ് തിങ്കളാഴ്ച രാവിലെ 10.30ഓടെ ആംബുലൻസിൽ മണിലാലിനെ ബാങ്കിലെത്തിച്ചത്. സുഖമില്ലാത്തയാളുടെ ഭാര്യ മുഴുവൻ രേഖകളും നൽകിയിട്ടും ബാങ്ക് അധികൃതർ അനാവശ്യ പിടിവാശി കാണിക്കുകയായിരുന്നെന്ന് ഇവർ ആരോപിച്ചു. സംഭവമറിഞ്ഞ് നിരവധിപേർ ബാങ്കിന് മുന്നിൽ തടിച്ചുകൂടിയത് സംഘർഷത്തിനിടയാക്കി. നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രതിഷേധത്തെ തുടർന്ന് ഒടുവിൽ രോഗിയുടെ ഒപ്പ് വാങ്ങി ബാങ്ക് അധികൃതർ മുഴുവൻ പണവും നൽകുകയായിരുന്നു. എന്നാൽ, രോഗിയായ ആളെ കൊണ്ടുവരാൻ ബാങ്ക് ആവശ്യപ്പെട്ടില്ലെന്നും ബാങ്കി​െൻറ സ്വന്തം ചിലവിൽ ആശുപത്രിയിലെത്തി ഒപ്പ് വാങ്ങാനിരുന്നതാെണന്നും ബന്ധുക്കൾ അനാവശ്യ തിടുക്കം കാട്ടുകയായിരുന്നെന്നും ബ്രാഞ്ച് മാനേജർ സ്വപ്ന പറഞ്ഞു. സംഭവമറിഞ്ഞ് എത്തിയ കൊല്ലത്തെ റീജനൽ ഓഫിസിലെ ഉദ്യോഗസ്ഥർ ബാങ്ക് അധികൃതരിൽനിന്ന് വിവരങ്ങൾ അന്വേഷിച്ചു. ബാങ്കി​െൻറ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story