Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2017 5:24 AM GMT Updated On
date_range 2017-11-21T10:54:01+05:30സാമ്പത്തിക സംവരണം: കോൺഗ്രസും ബി.ജെ.പിയും മൗനംവെടിയണം ^സാമൂഹിക സമത്വ മുന്നണി
text_fieldsസാമ്പത്തിക സംവരണം: കോൺഗ്രസും ബി.ജെ.പിയും മൗനംവെടിയണം -സാമൂഹിക സമത്വ മുന്നണി തിരുവനന്തപുരം: ഭരണഘടന വിരുദ്ധമായ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള സർക്കാർ നീക്കത്തെ സമരപരിപാടികളിലൂടെയും നിയമനടപടികളിലൂടെയും ചെറുക്കുമെന്ന് സാമൂഹിക സമത്വ മുന്നണി ഭാരവാഹികൾ അറിയിച്ചു. സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ എല്ലാ പിന്നാക്ക സംഘടനകളെയും ഒരുമിപ്പിച്ച് ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകും. ഇതിെൻറ ഭാഗമായി ചൊവ്വാഴ്ച രാവിലെ എട്ടു മുതൽ ബുധനാഴ്ച രാവിലെ 11വരെ വിവിധ സമുദായ സംഘടന നേതാക്കൾ സെക്രേട്ടറിയറ്റിന് മുന്നിൽ രാപകൽ സത്യഗ്രഹം നടത്തുമെന്നും സമത്വ മുന്നണി വർക്കിങ് പ്രസിഡൻറ് പി. രാമഭദ്രൻ അറിയിച്ചു. 53 ദലിത് പിന്നാക്ക സമുദായങ്ങളുടെ ഏകീകൃത സംഘടനയായ സാമൂഹിക സമത്വ മുന്നണിയുടെ യോഗം തിരുവനന്തപുരത്ത് ചേർന്ന ശേഷം വാർത്തസമ്മേളനത്തിലാണ് ഭാരവാഹികൾ നിലപാട് വ്യക്തമാക്കിയത്. ദേവസ്വം ബോർഡുകളിൽ നിലവിലെ ജീവനക്കാരുടെ ജാതിതിരിച്ചുള്ള പട്ടിക പ്രസിദ്ധീകരിക്കണം. മുന്നാക്കക്കാരിലെ പാവപ്പെട്ടവർക്ക് തൊഴിൽ നൽകുകയല്ല സംവരണത്തിെൻറ ലക്ഷ്യം. കാലങ്ങളായി അകറ്റിനിർത്തപ്പെട്ടവരെ അധികാരശ്രേണിയിൽ എത്തിക്കുകയെന്നതാണ്. വിഷയത്തിൽ കോൺഗ്രസും ബി.ജെ.പിയും മൗനം വെടിയണം. തുടർ പ്രക്ഷോഭങ്ങളുടെ ഭാഗമായി പി.ആർ. ദേവദാസ് ചെയർമാനായും വിഷ്ണുപുരം ചന്ദ്രശേഖരൻ ജനറൽ കൺവീനറായും സംവരണ സമുദായ സംരക്ഷണ കൂട്ടായ്മക്ക് രൂപംനൽകിയതായി നേതാക്കൾ അറിയിച്ചു. വിവിധ സമുദായ സംഘടന നേതാക്കളായ എസ്. കുട്ടപ്പൻ ചെട്ടിയാർ, വി.ആർ. ജോഷി, കുട്ടി അഹമ്മദ് കുട്ടി, പി.ആർ. ദേവദാസ്, ബി. സുഭാഷ് ബോസ്, എ. റഹീംകുട്ടി, ആൻറണി ആൽബർട്ട് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Next Story