Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2017 5:24 AM GMT Updated On
date_range 2017-11-21T10:54:01+05:30കമ്യൂണിസ്റ്റ്^സോഷ്യലിസ്റ്റ് െഎക്യം അനിവാര്യം ^കോടിയേരി
text_fieldsതിരുവനന്തപുരം: കമ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും ഒന്നിച്ചുപോകേണ്ട സമയമാണിതെന്നും െഎക്യം അനിവാര്യമായിരിക്കയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാഷ്ട്രീയവും നയപരവുമായി േയാജിപ്പുള്ളവർ മാത്രമാണ് ഒന്നിച്ചുപോകേണ്ടതെന്നും അല്ലെങ്കിൽ തകർച്ചയായിരിക്കും ഫലമെന്നും അദ്ദേഹം പറഞ്ഞു. ഡോ. റാം മനോഹർ ലോഹ്യയുടെ ചരമവാർഷികവും സോഷ്യലിസ്റ്റ് സംഗമവും ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം. രാജ്യം നേരിടുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇടതുപക്ഷം ശക്തമാവണം. സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകളും ചേർന്നുള്ള പ്രവർത്തനം വഴിയേ ഇടതുപക്ഷത്തെ ശക്തമാക്കാൻ കഴിയൂ. സോഷ്യലിസ്റ്റുകൾ പല പാർട്ടികളിലായി ഛിന്നഭിന്നമായി കിടക്കുകയാണിന്ന്. നയപരമായി യോജിക്കാൻ കഴിയാത്ത മുന്നണികളിൽ പോയപ്പോൾ സോഷ്യലിസ്റ്റുകൾ ശിഥിലമായി. ജനതാപാർട്ടിയുടെ തകർച്ച മികച്ച ഉദാഹരണമാണ്. പല മുന്നണികളിലും കഴിയുന്ന സോഷ്യലിസ്റ്റുകൾ പുതിയ സാഹചര്യത്തിൽ പുനരാലോചനക്ക് തയാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു. പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ കായിക്കര ബാബു അധ്യക്ഷതവഹിച്ചു. എം.കെ. പ്രേംനാഥ്, സി. ഹരികുമാർ, തോമസ് ബാബു, െനയ്യാറ്റിൻകര രവി, തകിടി കൃഷ്ണൻനായർ തുടങ്ങിയവർ സംസാരിച്ചു. എം.പി. വീരേന്ദ്രകുമാർ എം.പിയുടെ സന്ദേശം യോഗത്തിൽ വായിച്ചു.
Next Story