Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2017 5:24 AM GMT Updated On
date_range 2017-11-21T10:54:01+05:30ദേവസ്വം ബോർഡിലെ സാമ്പത്തിക സംവരണം നിയമവിരുദ്ധം ^കെ.പി.എം.എസ്
text_fieldsദേവസ്വം ബോർഡിലെ സാമ്പത്തിക സംവരണം നിയമവിരുദ്ധം -കെ.പി.എം.എസ് കൊല്ലം: ദേവസ്വം ബോർഡ് നിയമനങ്ങളിൽ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്ന് കെ.പി.എം.എസ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇടതു സർക്കാർ അധികാരത്തിൽ വന്നപ്പോൾ പ്രഖ്യാപിച്ചത് നിയമനം പി.എസ്.സിക്ക് വിടുമെന്നാണ്. എന്നാൽ, യു.ഡി.എഫ് സർക്കാർ രൂപവത്കരിച്ച ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് പരിഷ്കരിച്ച് നിലനിർത്തുന്ന സമീപനമാണ് സർക്കാർ തുടർന്നത്. കഴിഞ്ഞ സർക്കാർ കാലത്ത് ദേവസ്വം റിക്രൂട്ട്മെൻറ് വഴി ഒരു നിയമനവും നടത്തിയിട്ടില്ല. ദേവസ്വം ബോർഡ് നിയമനങ്ങളിൽ അഹിന്ദുക്കളായ സംവരണ വിഭാഗങ്ങൾക്ക് ലഭിച്ചിരുന്ന 18 ശതമാനം സംവരണ സമുദായങ്ങൾക്ക് നൽകണമെന്നത് കെ.പി.എം.എസിെൻറ നിരന്തര അഭ്യർഥനയായിരുന്നു. പട്ടികജാതി -വർഗ വിഭാഗങ്ങൾക്ക് സംവരണം 10ൽ നിന്ന് 12 ശതമാനമാക്കി ഉയർത്തിയ നടപടി കെ.പി.എം.എസ് സ്വാഗതം ചെയ്യുന്നു. മുൻകാലങ്ങളിൽ ദേവസ്വം ബോർഡിൽ നടത്തിയ നിയമനങ്ങൾ പരിശോധിച്ചാൽ തട്ടിപ്പ് ബോധ്യപ്പെടും. 50 ശതമാനം ജനറൽ വിഭാഗത്തിനും 50 ശതമാനം സംവരണ വിഭാഗങ്ങൾക്കുമെന്നാണ് സർക്കാർ കണക്ക്. സംവരണ വിഭാഗത്തിൽ മെറിറ്റ് ലിസ്റ്റിൽ ഒന്നാമതായി വന്നാൽ മാത്രമേ സംവരണത്തിനപ്പുറത്ത് നിയമനം ലഭിക്കൂ. ജനറൽ വിഭാഗമാണ് 50 ശതമാനം ൈകയടക്കി വെച്ചിരിക്കുന്നത്. നിലവിൽ സംവരണത്തിൽനിന്ന് 10 ശതമാനം സാമ്പത്തിക സംവരണത്തിെൻറ പേരിൽ സംവരണം ചെയ്തത് ഭരണഘടന വിരുദ്ധമാണ്. ഇപ്പോഴത്തെ അവസ്ഥ തുടർന്നാൽ 60 ശതമാനം നിയമനങ്ങളും ജനറൽ വിഭാഗത്തിനായി മാറും. ഇത് സംവരണം അട്ടിമറിക്കുന്നതിന് തുല്യമാണ്. സാമ്പത്തിക സംവരണവുമായി സർക്കാർ മുന്നോട്ടു പോയാൽ നിയമ നടപടികളിലേക്ക് നീങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് മുണ്ടുകോട്ടക്കൽ സുരേന്ദ്രൻ, ജനറൽ സെക്രട്ടറി പി.എം. വിനോദ്, ജില്ല സെക്രട്ടറി എൻ. ബാബു എന്നിവർ പെങ്കടുത്തു.
Next Story